Friday, October 9, 2026

ഫീസടക്കാൻ കഴിഞ്ഞില്ല; മനംനൊന്ത് പാലക്കാട് എംഇഎസ് കോളേജ് വിദ്യാർത്ഥിനി തൂങ്ങിമരിച്ചു

പാലക്കാട്: ഫീസടയ്ക്കാന്‍ കഴിയാത്തതില്‍ മനംനൊന്ത് 20കാരിയെ തൂങ്ങിമരിച്ചു. സുബ്രമഹ്ണ്യൻ-ദേവകി ദമ്പതികളുടെ മകൾ ബീനയെയാണ് (20) മരിച്ച നിലയിൽ കണ്ടെത്തിയത്. പാലക്കാട് റെയിൽവേ (Railway) കോളനിക്ക് സമീപം ഉമ്മിനിയിലാണ് ദാരുണ സംഭവം.

ഫീസടയ്ക്കാന്‍ കഴിയാത്തതില്‍ മനംനൊന്താണ് ബീന ആത്മഹത്യ ചെയ്തതെന്ന് സഹോദരന്‍ ബിജു പറഞ്ഞു. ബീനയുടെ അമ്മ ഇന്നലെ ഫീസടയ്ക്കാന്‍ കോളേജിലെത്തിയപ്പോള്‍ അധികൃതര്‍ ഫീസെടുത്തില്ലെന്നും.
യൂണിവേഴ്‌സിറ്റിയെ സമീപിക്കാനും കോളേജ് അധികൃതര്‍ പറഞ്ഞതായി സഹോദരന്‍ പറഞ്ഞു. ബീനയുടെ മരണത്തിന് പാലക്കാട് എംഇഎസ് കോളേജ് അധികൃതർ തന്നെയാണ് ഉത്തരവാദികൾ എന്നും ബിജു ആരോപിച്ചു.

Related Articles

Latest Articles