Friday, May 10, 2024
spot_img

അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള ടി.വി ചാനൽ പ്രവർത്തനം അവസാനിപ്പിച്ചു

മുംബൈ:അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള ടി.വി ചാനൽ പ്രവർത്തനം അവസാനിപ്പിച്ചു. ഇന്ത്യയിലെ പ്രീമിയർ ഇംഗ്ലീഷ് ബിസിനസ് ചാനലായ ബിസിനസ് ടെലിവിഷൻ ഓഫ് ഇന്ത്യയാണ് ഓഗസ്റ്റ് 31ഓടെ സംപ്രേഷണം അവസാനിപ്പിച്ചത്. സംപ്രേഷണം നിർത്തുകയാണെന്നും ഭാവികാര്യങ്ങൾ പിന്നീട് അറിയിക്കുമെന്നും ട്വിറ്ററിലൂടെ അറിയിച്ചു.

യാതൊരു അറിയിപ്പുകളും കൂടാതെയാണ് ചാനൽ അടച്ചുപൂട്ടിയത്. ബിസിനസ് ചാനലുകളിൽ ബാർക് റേറ്റിംഗിൽ മൂന്നാം സ്ഥാനത്ത് നിൽക്കുമ്പോഴാണ് ചാനൽ അടച്ചുപൂട്ടിയത്. 2012ലാണ് ഈ ചാനൽ അനിൽ അംബാനി സ്വന്തമാക്കിയത്. ട്വിറ്ററിലൂടെ ചാനൽ അടച്ചുപൂട്ടുന്ന വിവരം അറിയിച്ചതോടെയാണ് മാധ്യമങ്ങളും മറ്റും ഇക്കാര്യം അറിഞ്ഞത്. ഡി.ടി.എച്ച് നെറ്റ് വർക്കുകളെയും ചാനൽ നിർത്തുന്ന വിവരം അറിയിച്ചിരുന്നില്ല.

Related Articles

Latest Articles