Friday, October 16, 2026

50കാരിയായ കാമുകിയുടെ മൂന്നുവയസുകാരിയായ കൊച്ചുമകളെ ബലാത്സംഗം ചെയ്ത്​ കൊലപ്പെടുത്തി; കാമുകൻ അറസ്റ്റിൽ

നോയിഡ: 50കാരിയായ കാമുകിയുടെ മൂന്നുവയസുള്ള കൊച്ചുമകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ മധ്യവയസ്‌കന്‍ പിടിയിൽ. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ്​ സംഭവം. ഇരുവരുടെയും വിവാഹത്തിന്​ മൂന്നുവയസുകാരി തടസമാകുമെന്ന്​ വിശ്വസിച്ചാണ്​ 55കാരന്‍ ക്രൂരകൃത്യം നടത്തിയത്​. 50കാരിയുടെ ഒത്താശയോടെയായിരുന്നു കൊലപാതകം. ഇവരെയും പൊലിസ് കസ്റ്റഡിയിലെടുത്തു.

ഡിസംബര്‍ (December) 24 മുതല്‍ കണാതായ കുട്ടിയുടെ മൃതദേഹം ഇലാഹബാസിന്​ സമീപം നിർമാണത്തിലിരിക്കുന്ന കെട്ടിടത്തില്‍നിന്ന് കിട്ടി. കുട്ടി ലൈംഗികാക്രമണത്തിന് വിധേയമായി കൊല്ലപ്പെടുകയായിരുന്നുവെന്ന് പൊലിസ് കണ്ടെത്തി. തുടര്‍ന്ന് അന്വേഷണവും ആരംഭിച്ചു.തുടര്‍ന്ന് കുട്ടിയുടെ മുത്തശ്ശിയെ പൊലിസ് കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് 55കാരനുമായുള്ള അടുപ്പം വെളുപ്പെടുത്തിയതും കുറ്റകൃത്യം സമ്മതിച്ചതും. പൊലിസ് കൂട്ടിച്ചേര്‍ത്തു.

Related Articles

Latest Articles