Saturday, April 20, 2024
spot_img

അപകടം പറ്റിയാൽ ഇനി സ്റ്റേഷനിലേക്ക് ഓടേണ്ട, ഈ ആപ്പിലൂടെ ജിഡി എൻട്രി ചെയ്യാം

നമ്മുടെ ബൈക്കോ കാറോ മറ്റേത് വാഹനം ആയാലും അപകടങ്ങൾ പറ്റിയാൽ നമ്മൾ പോലീസിനെ ബന്ധപ്പെടാറുണ്ട്. ചെറിയ അപകടമാണ് എങ്കിൽ പോലും ഇൻഷൂറൻസ് ക്ലൈം ചെയ്യുന്നതിനും മറ്റുമായി ജിഡി എൻട്രി ചെയ്യേണ്ടത് ആവശ്യമാണ്. എന്ത് അപകടം നടന്നാലും ജിഡി എൻട്രി ചെയ്യുന്നതാണ് എപ്പോഴും നല്ലത്. ഇത് ഭാവിയിലേക്ക് ഉപകാരപ്പെടുകയും ചെയ്യും.

ജിഡി എന്നത് ജനറൽ ഡയറി എന്നതിന്റെ ചുരുക്ക പേരാണ്. നമുക്ക് അപകടം ഉണ്ടാകുന്ന സ്റ്റേഷൻ പരിധിയിൽ വച്ച് തന്നെ ജിഡി എൻട്രി ചെയ്യാവുന്നതാണ്. എന്നാൽ ഇനി മുതൽ അപകടം ഉണ്ടായാൽ സ്റ്റേഷനിലേക്ക് ഓടേണ്ട ആവശ്യമില്ലെന്നാണ് കേരള പോലീസ് പറയുന്നത്. പോലീസ് സേവനങ്ങൾ ഓൺലൈനായി നൽകുന്ന ആപ്പ് വഴി തന്നെ നമുക്ക് ജിഡി എൻട്രി ചെയ്യാവുന്നതാണ്.

ജിഡി എൻട്രി ചെയ്യുന്നതിനായി നിങ്ങളുടെ സ്മാർട്ട്ഫോണിൽ പോൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക, ആൻഡ്രോയിഡിലും ഐഫോണുകളിലും ഈ ആപ്പ് ലഭ്യമാകും. ആപ്പ് ഓപ്പൺ ചെയ്ത് പേരും ഫോൺ നമ്പരും നൽകുക. ഒരു ഒടിപി നിങ്ങളുടെ നമ്പരിലേക്ക് എസ്എംഎസ് ആയി വരും. ഈ ഒടിപി ആപ്പിൽ കൊടുത്തതിന് ശേഷം ആധാർ നമ്പർ കൂടി നൽകികൊണ്ട് രജിസ്ട്രേഷൻ പൂർത്തിയാക്കാം.

Related Articles

Latest Articles