Sunday, May 26, 2024
spot_img

ജെൻഡർ ന്യൂട്രൽ ആശയങ്ങൾ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല! ഇത് അടിച്ചേൽപ്പിക്കുന്നത് മതനിഷേധം കൊണ്ടുവരാൻ: സർക്കാർ പൂർണമായും പിൻവാങ്ങണമെന്ന് മുസ്ലീം സംഘടനകൾ

കോഴിക്കോട് :കലാലയങ്ങളിലെ ജെൻഡർ ന്യൂട്രൽ ആശയങ്ങൾ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും സർക്കാർ ഇത് ഉടൻ തന്നെ പിൻവലിക്കണമെന്നുമുള്ള ആവശ്യവുമായി മുസ്ലീം സംഘടനകൾ രംഗത്ത്. ലിംഗവിവേചനം അവസാനിപ്പിക്കാനുള്ള മാർഗം ജെൻഡർ ന്യൂട്രാലിറ്റി ആണെന്ന സിദ്ധാന്തം കൊണ്ടുവരുന്നത് അംഗീകരിക്കാനാവില്ല. കോഴിക്കോട് മുസ്ലീം ലീഗ് വിളിച്ചുചേർത്ത സാമുദായിക നേതാക്കളുടെ യോഗത്തിന് ശേഷമാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

കേരളത്തിൽ ഭൂരിഭാഗവും മതവിശ്വാസികളാണ്. ഇത് കണക്കിലെടുക്കാതെ ലിബറൽ ആശയം നടപ്പിലാക്കുന്നത് ഫാസിസമാണ്. കലാലയങ്ങളിൽ ജെൻഡർ ന്യൂട്രൽ ആശയങ്ങൾ അടിച്ചേൽപ്പിക്കാനാണ് സർക്കാർ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നുമാണ് മുസ്ലീങ്ങളുടെ വാദം.

Related Articles

Latest Articles