Wednesday, May 1, 2024
spot_img

കൊവിഡ് വാക്‌സിന്‍ വിപണിയില്‍ എത്താന്‍ ഇനിയും കാത്തിരിക്കണം; കാരണം വ്യക്തമാക്കി കേന്ദ്ര ആരോഗ്യ സെക്രട്ടറി

ദില്ലി: ഇന്ത്യയിൽ അടിയന്തര ഉപയോഗിത്തിന് അനുമതി നല്‍കിയ രണ്ട് കൊവിഡ് വാക്‌സിനുകളും ഉടന്‍ രാജ്യത്തെ പൊതു വിപണിയില്‍ ലഭ്യമാകില്ലെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ പറഞ്ഞു. വാക്‌സിന്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നിര്‍മ്മാതാക്കളില്‍ നിന്നും ആവശ്യപ്പെട്ട വിവരങ്ങള്‍ ഡിസിജിഐയ്ക്ക് കൈമാറിയതിനു ശേഷം മാത്രമേ പൊതുവിപണിയില്‍ വില്‍ക്കുന്നതിന് വാക്‌സിന് അനുമതി നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു.

ഓപ്പണ്‍ മാര്‍ക്കറ്റില്‍ കോവിഡ് വാക്‌സിനുകള്‍ എപ്പോള്‍ ലഭ്യമാക്കും എന്നതിന് സമയപരിധി നിശ്ചയിക്കാനാവില്ല. മുന്‍ ഗണന അടിസ്ഥാനത്തില്‍ ഏഴെട്ട് മാസത്തിനുള്ളില്‍ വാക്‌സിന്‍ എത്തിക്കുന്നതിന് മ്ത്രമാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അടുത്ത ഏഴെട്ട് മാസത്തിനുള്ളിൽ മുൻ‌ഗണാന അടിസ്ഥാനത്തിൽ വാക്സിനുകൾ എത്തിക്കുന്നതിൽ മാത്രമാണ് സർക്കാരിന്റെ ശ്രദ്ധ. ഇന്ത്യയിലും വിദേശത്തും നിലവിൽ ഉപയോഗിക്കുന്ന വാക്സിനുകൾ പൊതുവിപണിയിൽ വിൽക്കുന്നതിനുള്ള അംഗീകാരം നൽകിയിട്ടില്ല. എല്ലാ ട്രയൽ ഘട്ടങ്ങളിലും കടന്നതിന് ശേഷം മാത്രമാണ് വിപണി അംഗീകാരം ലഭിക്കുക എന്നും രാജേഷ് ഭൂഷൺ കൂട്ടിച്ചേര്‍ത്തു

Related Articles

Latest Articles