Friday, October 2, 2026

ജര്‍മന്‍ യുവതിയുടെ വിവാഹം, വരന്‍ ആകാശത്ത് പറക്കുന്ന ബോയിങ് 737-800

ബെര്‍ലിന്‍ : ജര്‍മന്‍കാരിയായ മിഷേല്‍ കോബ്കിയയുടെ വിവാഹമാണ് ഇപ്പോള്‍ ഏവരേയും അതിശയിപ്പിക്കുന്നത്.വിമാനത്തോടുള്ള അഭിനിവേശം മൂത്ത് വിവാഹത്തിലേയ്ക്ക് ഒരുങ്ങുകയാണ് മിഷേല്‍ കോബ്കിയ.മനുഷ്യര്‍ക്ക് പലതിനോടും അഭിനിവേശം തോന്നാറുണ്ട്. ഇഷ്ടം കൂടിയാല്‍ പിന്നെ അതിനെ വിട്ടുകളയാനും തോന്നില്ല..എന്നാല്‍ മിഷേലിന്റെ കാര്യത്തില്‍ വിമാനത്തിനോടുള്ള അഭിനിവേശം മൂത്ത് അതിനെയങ്ങ് വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു.ആറുവര്‍ഷമായി ബോയിങ് വിമാനത്തോട് പ്രണയം തുടങ്ങിയിട്ടെന്ന് തുറന്നു പറയുകയാണ് മിഷേല്‍.

സെയില്‍സ് വുമണ്‍ ആയി ജോലിചെയ്യുകയായിരുന്ന മിഷേല്‍ അഞ്ചുവര്‍ഷമായി വിമാനത്താവളത്തിലെ ജാലകത്തില്‍ കൂടി മാത്രമാണ്് തന്റെ മനം കവര്‍ന്ന കാമുകനെ കാണാന്‍ സാധിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ സെപ്റ്റംബറില്‍ തന്റെ കാമുകന് മുത്തം നല്‍കാനായതോടെ ഇനി അവനെ വിവാഹം കഴിച്ചിട്ടേ അടങ്ങു എന്ന അവസ്ഥയിലാണ് മിഷേല്‍. വരുന്ന മാര്‍ച്ചില്‍ ആംസ്റ്റര്‍ഡാമില്‍ വെച്ച് വിവാഹം നടത്താനാണ് മിഷേലിന്റെ പദ്ധതി.അതേസമയം മകളുടെ കാമുകനെ തീരെ ബോധിച്ചിട്ടില്ലെങ്കിലും മനസില്ലാ മനസോടെ കൂടെ നില്‍ക്കുകയാണെന്ന് മിഷേലിന്റെ മാതാപിതാക്കള്‍ പറഞ്ഞു. ഏറ്റവും അടുത്ത ബന്ധുക്കളെ മാത്രം വിളിച്ച് ലളിതമായ ചടങ്ങിലാകും വിവാഹം. വിമാന ഭാഗങ്ങള്‍ ശേഖരിക്കുക എന്നതാണ് മിഷേലിന്റെ ഹോബി. എന്നെങ്കിലുമൊരിക്കല്‍ എയര്‍ക്രാഫ്റ്റ് മെക്കാനിക് ആവുക എന്നതാണ് മിഷേലിന്റെ സ്വപ്‌നം.

നിര്‍ജീവമായ വസ്തുക്കളോട് പ്രണയമോ ലൈംഗിക താത്പര്യമോ തോന്നുന്ന ഒബ്ജക്ടോഫീലിയ എന്ന മാനസികാവസ്ഥയാണ് മിഷേലിനെന്നാണ് മാനസികാരോഗ്യ വിദഗ്ധര്‍ പറയുന്നത്.

Related Articles

Latest Articles