Sunday, September 20, 2026

സിഗരറ്റ് വലിച്ചുകൊണ്ട് ദേശീയഗാനത്തെയും പതാകയേയും അവഹേളിച്ച് പെൺകുട്ടികൾ;വിമർശനം രൂക്ഷം;പരാതി നൽകി അഭിഭാഷകൻ

ദേശീയഗാനത്തെയും പതാകയെയും അനാദരിക്കുന്ന പെൺകുട്ടികളുടെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാകുകയാണ്. കൊൽക്കത്തയിൽ നിന്നുള്ള രണ്ട് പെൺകുട്ടികളാണ് സിഗരറ്റ് വലിച്ചുകൊണ്ട് ദേശീയ ഗാനത്തോടും പതാകയോടും അനാദരവ്‌ കാണിച്ചിരിക്കുന്നത്.

സിഗരറ്റ് പിടിച്ച് ഇരുന്നുകൊണ്ട് ദേശീയ ഗാനത്തിലെ വരികൾ പെൺകുട്ടികൾ തെറ്റായി ആലപിക്കുന്നതാണ് വീഡിയോയിൽ കാണുവാൻ സാധിക്കുന്നത്. പെൺകുട്ടികൾക്കെതിരെ രൂക്ഷ വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. സംഭവം വിവാദമായതോടെ ഫേസ്ബുക്ക് അക്കൗണ്ട് പെൺകുട്ടികൾ ഡിലീറ്റ് ചെയ്തു. അതേസമയം, പെൺകുട്ടികൾക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ അത്രായി ഹാൽദർ ലാൽബസാർ സൈബർ സെല്ലിലും ബാരക്പൂർ കമ്മീഷണറേറ്റിലും പരാതി നൽകി.

Related Articles

Latest Articles