Saturday, September 19, 2026

പടിയിറങ്ങുന്ന കമ്മ്യൂണിസത്തിന് ഗുഡ്ബൈ;സി.പി.ഐക്ക് ദേശീയ പാർട്ടി പദവി നഷ്ടമായതിൽ പ്രതികരിച്ച് എസ് സുരേഷ്

തെരഞ്ഞെടുപ്പ് കമ്മീഷൻ സി.പി.ഐയുടെ ദേശീയ പാർട്ടി പദവി പിൻവലിച്ച നടപടിയിൽ പ്രതികരിച്ച് ബി.ജെ.പി വക്താവ് എസ് സുരേഷ്. പടിയിറങ്ങുന്ന കമ്മ്യൂണിസം #Goodbye_കമ്മൂണിസം. സി.പി.ഐക്ക് ദേശീയ പാർട്ടി പദവി നഷ്ടമായി എന്നാണ് എസ്. സുരേഷ് ട്വിറ്ററിൽ ട്വീറ്റ് ചെയ്തത്. നിരവധി രാഷ്ട്രീയ നേതാക്കളാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയിൽ പ്രതിഷേധിച്ചും പ്രതികരിച്ചും കൊണ്ട് ഇപ്പോൾ രംഗത്തെത്തുന്നത്.

മൂന്ന് പാർട്ടികളുടെ ദേശീയ പാർട്ടി പദവിയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പിൻവലിച്ചത്. സി.പി.ഐ, എൻ.സി.പി, തൃണമൂൾ കോൺഗ്രസ് എന്നീ പാർട്ടികൾക്കാണ് ദേശീയ പാർട്ടി സ്ഥാനം നഷ്ടമായത്. അതേസമയം ആം ആദ്മി പാർട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ ദേശീയ പാർട്ടി പദവി പുതുതായി നൽകുകയും ചെയ്തിട്ടുണ്ട്.

Related Articles

Latest Articles