Friday, April 26, 2024
spot_img

നിർധനർക്ക് സഹായഹസ്തമായി ഗോവ ഗവർണർ; ഭാരതാംബയുടെ പ്രിയപുത്രന്റെ ജന്മദിനത്തിൽ പി.എസ് ശ്രീധരൻപിള്ള പ്രഖ്യാപിച്ച ധനസഹായ വിതരണം നാളെ

ഡോണ പൗള : ഭാരതത്തിന്റെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തിൽ അനാഥാലയങ്ങൾക്കും ഡയാലിസിസ് രോഗികൾക്കുമായി പ്രഖ്യാപിച്ച ധന സഹായം വിതരണം നടപ്പാക്കാനൊരുങ്ങി ഗോവ ഗവർണർ പി.എസ് ശ്രീധരൻപിള്ള.

ഗവർണറുടെ ഫണ്ടിൽ നിന്ന് പ്രഖ്യാപിച്ച ധന സഹായ വിതരണ ഉദ്ഘാടനം നാളെ വൈകുന്നേരം 3 മണിക്ക് രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ അദ്ദേഹം നിർവ്വഹിക്കും.

രാജ്യത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് നടപ്പാക്കി വരുന്ന ജനസേവന പദ്ധതികളുടെ ഭാഗമായി സെപ്റ്റംബർ 16 ന് രാജ്ഭവൻ ആണ് ഈ പദ്ധതി പ്രഖ്യാപിച്ചത്.

ഗോവയിലെയും പരിസരങ്ങളിലെയും തിരഞ്ഞെടുത്ത 71 അനാഥാലയങ്ങൾക്കും ഗുരുതര രോഗം ബാധിച്ച 71 ഡയാലിസിസ് രോഗികൾക്കുമാണ് ഗവർണർ ധനസഹായം നൽകുന്നത്.

അതേസമയം ഗോവ രാജ്ഭവൻ ആദ്യമായാണ് ഇത്തരമൊരു പദ്ധതി പ്രഖ്യാപിച്ച് നടപ്പാക്കുന്നത്. കൂടാതെ ധനസഹായ വിതരണം പൂർത്തിയായ ശേഷം ഗവർണർ നേരിട്ട് ഈ സ്ഥാപനങ്ങൾ സന്ദർശിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

രാജ്ഭവൻ ദർബാർ ഹാളിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ പി എസ് ശ്രീധരൻ പിള്ളക്ക് പുറമെ, ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത് , സംസ്ഥാന റവന്യൂ മന്ത്രി ശ്രീമതി ജെന്നിഫർ മോൺ സരാ തേ , പ്രതിപക്ഷ നേതാവ് ശ്രീ ദിഗംബർ കാമത്ത് ,ക്ഷേത്ര തപോഭൂമി ആശ്രമാധിപതി സദ്ഗുരു ബ്രഹ്‌മേ ശാനന്ദാചാര്യ സ്വാമി , ഗോവ ആർച്ച് ബിഷപ്പ് ഫിലിപ്പ് നേരി ഫെറോറ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

Related Articles

Latest Articles