Sunday, May 19, 2024
spot_img

കരിപ്പൂരിൽ വീണ്ടും സ്വർണ വേട്ട;കടത്താൻ ശ്രമിച്ച 108 പവൻ സ്വർണം പിടികൂടി;മലപ്പുറം സ്വദേശി ഈരൂത്ത് സമീർ അറസ്റ്റിൽ

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട.കടത്താൻ ശ്രമിച്ച 108 പവൻ സ്വർണം പിടികൂടി. സംഭവത്തിൽ മലപ്പുറം വാണിയമ്പലം സ്വദേശിയായ ഈരൂത്ത് സമീറിനെ കസ്റ്റംസ് പിടികൂടിയത്.മലദ്വാരത്തിൽ ക്യാപ്‌സൂൾ രൂപത്തിലാക്കിയായിരുന്നു ഇയാൾ സ്വർണം കടത്താൻ ശ്രമിച്ചത്. എന്നാൽ സുരക്ഷാ പരിശോധനയ്‌ക്കിടെ ഇയാളെ കസ്റ്റംസ് പിടികൂടുകയായിരുന്നു.

ജിദ്ദയിൽ നിന്നാണ് സമീർ കരിപ്പൂരിൽ എത്തിയത്. 50,000 രൂപയും വിമാന ടിക്കറ്റുമാണ് സ്വർണം കടത്തിയാൽ പ്രതിഫലമായി ഇയാൾക്ക് കള്ളക്കടത്ത് സംഘം വാഗ്ദാനം ചെയ്തത് എന്ന് കസ്റ്റംസ് അറിയിച്ചു.
കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ചതിന് വെള്ളിയാഴ്ച പിടിയിലാകുന്ന രണ്ടാമത്തെയാളാണ് സമീർ. നേരത്തെ ബഹ്‌റൈനിൽ നിന്നും സ്വർണവുമായി എത്തിയ കുണ്ടുങ്ങൽ സ്വദേശിയെ പോലീസ് പിടികൂടിയിരുന്നു.

Related Articles

Latest Articles