സ്വര്‍ണം, വെള്ളി വിലകളില്‍ ഇന്നും വമ്പന്‍ ഇടിവ്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് സംഭവിക്കുന്നത്.
ഇന്ന് 200 രൂപയാണ് പവന്‍ വിലയില്‍ കുറവുണ്ടായത്. കഴിഞ്ഞ ദിവസം 560 രൂപയുടെ ഇടിവുണ്ടായിരുന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മാത്രം വിലയില്‍ 960 രൂപയുടെ ഇടിവാണുണ്ടായത്. ഇന്ന് സ്വര്‍ണം ഒരു പവന് 37320 രൂപയാണ് വില. 22 കാരറ്റ് സ്വര്‍ണം ഒരു ഗ്രാമിന് 4665 രൂപയാണ് വില, ഇന്ന് ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്.
അതേസമയം വെള്ളി വിലയിലും ഇന്ന് ഗ്രാമിന് ഒരു രൂപയുടെ കുറവ് രേഖപ്പെടുത്തി. ഒരു ഗ്രാം സാധാരണ വെള്ളിയ്ക്ക് വില 64 രൂപയാണ്. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില ഗ്രാമിന് 90 രൂപയില്‍ തുടരുന്നു.

