സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണ്ണാഭരണ പ്രേമികൾക്ക് ആശ്വാസം നൽകികൊണ്ട് സ്വർണ്ണവില താഴേക്ക്.ഇന്ന് ഒരു പവന്‍ സ്വർണ്ണത്തിന് 200 രൂപയുടെ കുറവ് രേഖപ്പെടുത്തി.കേരളത്തില്‍ ഒരു പവന്‍ സ്വർണ്ണത്തിന് 43600 രൂപയിലും ഒരു ഗ്രാം സ്വർണ്ണത്തിന് 5450 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വർണ്ണ വിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തുന്നുണ്ട്.
കഴിഞ്ഞ ദിവസം ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 5,475 രൂപയിലും പവന് 43,800 രൂപയിലുമായിരുന്നു കഴിഞ്ഞ ദിവസം വ്യാപാരം നടന്നത്. ശനിയാഴ്ചയും സ്വർണ്ണവിലയില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു.15 രൂപയാണ് ശനിയാഴ്ച ഗ്രാമിനുണ്ടായ വിലക്കുറവ്. ഇതോടെ ഒരു ഗ്രാം സ്വർണ്ണത്തിന് വില 5485 രൂപയായത്.
മാര്‍ച്ച് 18നാണ് സ്വർണ്ണം സര്‍വകാല റെക്കോര്‍ഡ് തൊടുന്നത്. അന്ന് 5530 രൂപയായിരുന്നു ഗ്രാമിന് വില. 44,240 രൂപയായിരുന്നു ഒരു പവന്‍ സ്വർണ്ണത്തിന്റെ വില.

