ദില്ലി: സ്വാതന്ത്ര്യസമര സേനാനി വി ഡി സവർക്കറെക്കുറിച്ചുള്ള കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പരാമർശത്തെ അപലപിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ.സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഗൗരവ് യാത്ര സംഘടിപ്പിക്കുമെന്നും രാഹുൽ ഗാന്ധിയുടെ പ്രസ്താവനയെ ഞാൻ അപലപിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
‘രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തിൽ അദ്ദേഹം വലിയ പങ്കുവഹിച്ചു. അദ്ദേഹത്തെ പോലുള്ള വീരന്മാരുടെ സംഭാവനയാൽ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചു. ഞങ്ങൾ സംസ്ഥാനത്ത് ‘സവർക്കർ ഗൗരവ് യാത്ര’ നടത്തും,” എന്ന് ഷിൻഡെ പറഞ്ഞു. വീർ സവർക്കറുടെ സംഭാവനകളെക്കുറിച്ച് സംസാരിക്കാൻ ഞങ്ങൾ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ‘സവർക്കർ ഗൗരവ് യാത്ര’ നടത്തും. അതോടൊപ്പം സവർക്കറെ അപമാനിക്കുന്നവർക്കെതിരെയും ഞങ്ങൾ പ്രതിഷേധിക്കും,” അദ്ദേഹം കൂട്ടിച്ചേർത്തു.താൻ സവർക്കറല്ലെന്ന രാഹുൽ ഗാന്ധിയുടെ സമീപകാല പ്രസ്താവനയെ പരാമർശിച്ചായിരുന്നു ഷിൻഡെ സംസാരിച്ചത്.
“എന്റെ പേര് സവർക്കറല്ല, എന്റെ പേര് ഗാന്ധിയാണ്, ഗാന്ധി ആരോടും മാപ്പ് പറയുന്നില്ല,” മാനനഷ്ടക്കേസിൽ ശിക്ഷിക്കപ്പെട്ട് ലോക്സഭയിൽ നിന്ന് അയോഗ്യനാക്കിയതിന് ശേഷം ശനിയാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിലാണ് രാഹുൽ ഗാന്ധി ഇങ്ങനെ പറഞ്ഞത്.മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും രാഹുൽ ഗാന്ധിയെ അപമാനിക്കരുതെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു
“ആൻഡമാൻ സെല്ലുലാർ ജയിലിൽ സവർക്കർ 14 വർഷം അനുഭവിച്ചറിഞ്ഞത് സങ്കൽപ്പിക്കാനാവാത്ത പീഡനങ്ങളാണ്. നമുക്ക് കഷ്ടപ്പാടുകൾ വായിക്കാനേ കഴിയൂ. അതൊരു ത്യാഗമാണ്. സവർക്കറെ അപമാനിക്കുന്നത് ഞങ്ങൾ സഹിക്കില്ല,” ഉദ്ധവ് പറഞ്ഞു.”വീർ സവർക്കർ ഞങ്ങളുടെ ദൈവമാണ്, അദ്ദേഹത്തോടുള്ള അനാദരവ് വെച്ചുപൊറുപ്പിക്കില്ല. ഞങ്ങൾ പോരാടാൻ തയ്യാറാണ്, പക്ഷേ നമ്മുടെ ദൈവങ്ങളെ അപമാനിക്കുന്നത് ഞങ്ങൾ സഹിക്കില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.
‘മോദി കുടുംബപ്പേര്’ എന്ന പരാമർശത്തിന്റെ പേരിൽ ക്രിമിനൽ മാനനഷ്ടക്കേസിൽ ശിക്ഷിക്കപ്പെട്ട സൂറത്ത് കോടതി ഉത്തരവിനെ തുടർന്നാണ് രാഹുൽ ഗാന്ധിയെ ലോക്സഭയിൽ നിന്ന് അയോഗ്യനാക്കിയത്.

