Thursday, May 9, 2024
spot_img

സംസ്ഥാനത്ത് സ്വർണ്ണ വില ഉയർന്നു; ഇന്നത്തെ വില അറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഒരു പവൻ സ്വർണത്തിന് 320 രൂപയാണ് കൂടിയത്. ഇന്നലെ പവന് 200 രൂപ കുറഞ്ഞിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 38040 രൂപയാണ്. രണ്ട് ദിവസത്തിനിടെ മാത്രം 960 രൂപയുടെ കുറവാണ് സ്വർണവിലയിൽ ഉണ്ടായത്.

18 കാരറ്റ് സ്വർണത്തിന്റെ വിലയും ഉയർന്നു. ഒരു ഗ്രാം സ്വർണത്തിന് 35 രൂപയാണ് വർധിച്ചത്. ഇതോടെ 18 ഗ്രാം സ്വർണത്തിന്റെ വിപണി വില 3930 രൂപയായി. അതേസമയം ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിലയിൽ 40 രൂപയുടെ വർധനവാണ് ഇന്നുണ്ടായത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 4755 രൂപയാണ്.

അതേസമയം, സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഹാൾമാർക്ക് വെള്ളിയുടെ വില ഒരു ഗ്രാമിന് 100 രൂപയിൽ തന്നെ തുടരുകയാണ്. സാധാരണ വെള്ളിയുടെ വില 66 രൂപയാണ്.

Related Articles

Latest Articles