Saturday, April 27, 2024
spot_img

എസ്.എസ്.എൽ.സി പരീക്ഷാഫലം വന്നതിന് പിന്നാലെ കായംകുളത്ത് നിന്നും നാട് വിട്ട വിദ്യാർത്ഥികളെ എറണാകുളത്ത് കണ്ടെത്തി

കായംകുളം: കായംകുളത്ത് നിന്ന് കാണാതായ രണ്ട് വിദ്യാർത്ഥികളെ കണ്ടെത്തി. ഇന്നലെ വൈകിട്ടോടെയാണ് ഇരുവരെയും കാണാതായത്. വൈകിട്ട് എസ്.എസ്.എൽ.സി പരീക്ഷാഫലം വന്നതിന് പിന്നാലെ വിദ്യാർത്ഥികളെ കാണാതാവുകയായിരുന്നു. എരുവ കോട്ടപ്പുറത്ത് പടീറ്റതിൽ അനിയുടെ മകൻ അക്സം, കായംകുളം കളീക്കൽ തെക്കതിൽ അബ്ദുൽ വാഹിദിന്റെ മകൻ ലുക്ക്മാൻ എന്നിവരെയാണ് കാണാതായത്.

പരീക്ഷയിൽ ഇരുവരും വിജയിച്ചെങ്കിലും മാർക്ക് കുറവായിരുന്നു. ഇതിനെ തുടർന്നുണ്ടായ വിഷമത്തിലാണ് നാട് വിടാൻ തീരുമാനിച്ചത്. കുട്ടികളെ കാണാനില്ലെന്ന് കാണിച്ച് രണ്ടു കുട്ടികളുടേയും മാതാപിതാക്കൾ കായംകുളം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.

പരാതിയെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ കുട്ടികളെ കണ്ടെത്തുകയായിരുന്നു. കുട്ടികളുടെ ബന്ധുക്കളും നാട്ടുകാരും പ്രദേശത്ത് ഇരുവർക്കുമായി തിരച്ചിൽ നടത്തിയിരുന്നു. അതേസമയം കായംകുളം റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്നും കുട്ടികളുടെ സൈക്കിളുകൾ കണ്ടെത്തിയതാണ് അന്വേഷണത്തിന് കൂടുതൽ സഹായകമായത്.

Related Articles

Latest Articles