കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് മാറ്റമില്ലാതെ തുടരുന്നു. 38,720 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില ഒരു ഗ്രാം സ്വർണത്തിന് 4,840 രൂപയും. ഇന്നലെ, 160 രൂപയാണ് ഒരു പവൻ സ്വർണത്തിന് വർദ്ധിച്ചത്.
മാർച്ച് ഒൻപതിന് മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണ വില എത്തിയിരുന്നു. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസ് 2000 ഡോളർ കടന്ന ശേഷം 1,977 ഡോളറിലേക്ക് വില ഇടിഞ്ഞതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.
ഫെബ്രുവരി ഒന്ന്, രണ്ട് തിയ്യതികളിൽ ഒരു പവൻ സ്വർണത്തിന് 35,920 രൂപയായിരുന്നു വില. ഇതായിരുന്നു കഴിഞ്ഞ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. ഫെബ്രുവരി 24-ാം തിയ്യതി സ്വർണ വില പവന് 37,800 രൂപയിൽ എത്തിയിരുന്നു. ഒറ്റ മാസം കൊണ്ട് സ്വർണ വിലയിൽ പവന് 1,680 രൂപയുടെ വർധനയാണുണ്ടായത്.

