Sunday, April 28, 2024
spot_img

കണ്ണൂര്‍ വിമാനത്താവളത്തില്‍ വൻ സ്വർണ്ണവേട്ട; കാസര്‍ഗോഡ് സ്വദേശി അബ്ദുള്‍ ഖാദർ പിടിയിൽ

കണ്ണൂര്‍: കണ്ണൂരിൽ വൻ സ്വർണ്ണവേട്ട(Gold Seized In Kannur Airport ). കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരനില്‍ നിന്നും അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണാഭരണങ്ങളാണ് പിടികൂടിയത്. 30 ലക്ഷം രൂപ വില വരുന്ന 687 ഗ്രാം സ്വര്‍ണാഭരണങ്ങളാണ് പിടികൂടിയത്. കാസര്‍ഗോഡ് സ്വദേശി അബ്ദുള്‍ ഖാദറാണ് പിടിയിലായത്. ഡിആര്‍ഐ നടത്തിയ പരിശോധനയിലാണ് സ്വര്‍ണാഭരണങ്ങള്‍ പിടികൂടിയത്. സംഭവത്തിൽ കൂടുതൽ പരിശോധനകൾ നടക്കുകയാണ്.

അതേസമയം കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും ഇന്ന് സ്വർണ്ണം പിടികൂടിയിരുന്നു. പ്‌സ്യൂൾ രൂപത്തിലാക്കി കടത്താൻ ശ്രമിച്ച സ്വർണമാണ് പിടികൂടിയത്. ജിദ്ദയിൽ നിന്നെത്തിയ രണ്ടു യാത്രക്കാരിൽ നിന്നായാണ് സ്വർണ മിശ്രിതം കസ്റ്റംസ് പിടിച്ചെടുത്തത്. 1690 ഗ്രാം സ്വർണ മിശ്രിതം ആണ് പിടിച്ചെടുത്തത്. സംഭവത്തിൽ കോഴിക്കോട് സ്വദേശികളായ കാപ്പാട് മരയ്‌ക്കാരകത്ത് അബ്ദുൾ ഖയൂം, കെടാവൂർ അബ്ദുൾ മജീദ് എന്നിവറീ കസ്റ്റംസ് പിടികൂടി. സ്വർണ മിശ്രിതം ക്യാപ്‌സ്യൂൾ രൂപത്തിലാക്കി ശരീരത്തിൽ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. അബ്ദുൾ ഖയൂമിൽ നിന്ന് 846 ഗ്രാമും, അബ്ദുൾ മജീദിൽ നിന്ന് 844 ഗ്രാമും സ്വർണ മിശ്രിതവുമാണ് കണ്ടെടുത്തത്. സംഭവത്തിൽ കസ്റ്റംസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

Related Articles

Latest Articles