Wednesday, September 30, 2026

ദില്ലി വിമാനത്താവളത്തിലെ സ്വർണ്ണക്കടത്ത് !ശശി തരൂരിൻ്റെ പിഎ ശിവകുമാർ പ്രസാദിനെ ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു ; ആവശ്യമെങ്കിൽ വിളിപ്പിക്കും

ദില്ലി വിമാനത്താവളത്തിലെ സ്വർണ്ണക്കടത്ത് കേസിൽ ശശി തരൂരിൻ്റെ പിഎ ശിവകുമാർ പ്രസാദിനെ ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു. സ്വർണ്ണം കൊണ്ടുവന്ന ഉത്തർപ്രദേശ് സ്വദേശിയെ പ്രതിയാക്കിയാണ് നിലവിൽ കേസെടുത്തിരിക്കുന്നത്. ആവശ്യമെങ്കിൽ ശിവകുമാറിനെ വിളിപ്പിക്കും.

ഇന്നലെ ബാങ്കോക്കിൽ നിന്ന് ദില്ലിയിൽ എത്തിയ ഒരാളിൽ നിന്ന് സ്വർണ്ണം വാങ്ങിയ ഉടനെയാണ് ശിവകുമാർ പ്രസാദ് പിടിയിലായത്. അര കിലോ തൂക്കമുള്ള സ്വർണ്ണ ചെയിനാണ് ശിവകുമാറിൽ നിന്ന് പിടിച്ചെടുത്തത്. ഇതിന് 35 ലക്ഷത്തോളം രൂപ വിലമതിക്കുമെന്നാണ് വിവരം. സ്വർണ്ണവുമായി എത്തിയയാളെയാണ് കസ്റ്റംസ് ആദ്യം പിടികൂടിയത്. ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിൻറെ അടിസ്ഥാനത്തിൽ വിമാനത്താവളത്തിനുള്ളിൽ വച്ച് തന്നെയാണ് ശിവകുമാറിനെ കസ്റ്റഡിയിൽ എടുത്തത്. എംപിമാരുടെ സ്റ്റാഫിന് നൽകുന്ന പ്രത്യേക വിമാനത്താവള പ്രവേശനപാസ് ഉപയോഗിച്ചാണ് കള്ളക്കടത്തിൽ ശിവകുമാർ പങ്കാളിയായതെന്നാണ് കസ്റ്റംസ് വിശദീകരിച്ചത്. ശിവകുമാറിനൊപ്പം പിടികൂടിയ വ്യക്തിയുടെ വിശദാംശങ്ങൾ കസ്റ്റംസ് പുറത്ത് വിട്ടില്ല.

Related Articles

Latest Articles