മൂന്നുദിവസത്തെ ധ്യാനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കന്യാകുമാരിയിലെത്തി.ഇന്ന് വൈകുന്നേരം അഞ്ച് അഞ്ചുമണിയോടെയാണ് അദ്ദേഹം കന്യാകുമാരിയിലെത്തിയത്. മൂന്നുമണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ അദ്ദേഹം ഹെലികോപ്റ്റർ മാർഗമാണ് കന്യാകുമാരിയിലെത്തിയത്.
കന്യാകുമാരി ഭഗവതിക്ഷേത്രത്തില്‍ അദ്ദേഹം ദര്‍ശനം നടത്തി. ഇവിടെ നിന്ന് നാവികസേനയുടെ കപ്പലിലാണ് അദ്ദേഹം വിവേകാനന്ദപ്പാറയിലേക്ക് പോകുക .കരയില്‍നിന്ന് 500 മീറ്ററോളം അകലെയാണ് പാറ. കന്യാകുമാരി ദേവിയുടെ പാദമുദ്ര പതിഞ്ഞ പാറയാണിതെന്നാണ് വിശ്വാസം. ജൂണ്‍ ഒന്നുവരെ അദ്ദേഹം ഇവിടെ ധ്യാനത്തിനിലിരിക്കും. വിവേകാനന്ദപ്പാറയിലെ ധ്യാനമണ്ഡപത്തിലാണ് ധ്യാനം. സ്വാമി വിവേകാനന്ദന്‍ ധ്യാനമിരുന്ന അതേയിടത്താണ് മോദിയും ധ്യാനനിമഗ്നനാവുക. 1892 ഡിസംബര്‍ 23, 24, 25 തീയതികളില്‍ സ്വാമി വിവേകാനന്ദന്‍ ധ്യാനമിരുന്ന പാറയില്‍ 1970ലാണു സ്മാരകം പണിതത്.
45 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ധ്യാനത്തിനുശേഷം തിരുവള്ളൂര്‍ പ്രതിമയും സന്ദര്‍ശിച്ചശേഷമായിരിക്കും അദ്ദേഹം ഡല്‍ഹിയിലേക്ക് തിരിക്കുക. പ്രധാനമന്ത്രിയുടെ വരവിനെത്തുടര്‍ന്ന് കന്യാകുമാരിയില്‍ വലിയ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദി വിവേകാനന്ദപ്പാറയില്‍ ധ്യാനമിരിക്കാൻ എത്തുന്നതുമായി ബന്ധപ്പെട്ട് കന്യാകുമാരിയിൽ സുരക്ഷ അതിശക്തമാക്കിയിട്ടുണ്ട്. എട്ട് ജില്ലാ പോലീസ് മേധാവിമാരടക്കം രണ്ടായിരത്തിലധികം പോലീസുകാരെയാണ് കന്യാകുമാരിയില്‍ വിന്യസിച്ചിരിക്കുന്നത്

