Friday, October 16, 2026

തോർത്തിൽ സ്വർണ്ണക്കടത്ത്; പുതിയ തന്ത്രത്തെ കൈയോടെ പൊക്കി കസ്റ്റംസ്

കൊച്ചി: സ്വർണ്ണം മുക്കിയ തോർത്തുമായി യുവാവ് പിടിയിൽ. സ്വർണ്ണക്കടത്തിന് സ്വർണ്ണം മുക്കിയ തോർത്തുമായാണ് തൃശൂർ സ്വദേശിയായ ഫഹദ് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. ഇയാളിൽ നിന്ന് സ്വർണ്ണം മുക്കിയ അഞ്ച് തോർത്തുകളാണ് പിടിച്ചെടുത്തത്.

സ്വർണം ദ്രാവക രൂപത്തിലാക്കി അതിൽ തോർത്ത് മുക്കി എടുക്കുകയായിരുന്നു.നന്നായി പായ്‌ക്ക് ചെയ്ത നിലയിലായിരുന്നു തോർത്തുകൾ.തോർത്തിൽ നിന്ന് സ്വർണം വേർതിരിച്ചെടുക്കാൻ ശ്രമിക്കുകയാണെന്ന് കസ്റ്റംസ് വ്യക്തമാക്കി. പിടിച്ചെടുത്ത തോർത്തുകളിൽ എത്രത്തോളം സ്വർണം ഉണ്ടെന്ന് കണ്ടെത്താൻ ദിവസങ്ങൾ വേണ്ടി വരുമെന്നും ശാസ്ത്രീയമായ പരിശോധനകൾ തുടരുകയാണെന്നും കസ്റ്റംസ് അധികൃതർ അറിയിച്ചു.

Related Articles

Latest Articles