Sunday, September 20, 2026

വിമാനത്തിനുള്ളിലെ ശുചിമുറിയിൽ 85 ലക്ഷം രൂപയുടെ സ്വർണ്ണം ഉപേക്ഷിച്ചു; കണ്ടെത്തിയത് പേസ്റ്റ് രൂപത്തിലാക്കി പാക്കറ്റിനുള്ളിൽ ഒളിപ്പിച്ച നിലയിൽ; അന്വേഷണം ആരംഭിച്ച് കസ്റ്റംസ്

കൊച്ചി: വിമാനത്തിനുള്ളിലെ ശുചിമുറിക്കുള്ളിൽ സ്വർണ്ണം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. നെടുമ്പാശേരി വിമാനത്താവളത്തിനുള്ളിലാണ് സംഭവം. അബുദാബിയിൽ നിന്നെത്തിയ വിമാനത്തിന്റെ ശുചിമുറിയിൽ നിന്നും 1709 ഗ്രാം തൂക്കം വരുന്ന 85 ലക്ഷം രൂപയുടെ സ്വർണ്ണമാണ് കണ്ടെത്തിയത്. പേസ്റ്റ് രൂപത്തിലാക്കി പാക്കറ്റിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണ്ണം. സംഭവത്തിൽ കസ്റ്റംസ് അന്വേഷണം ആരംഭിച്ചു.

ഇതുകൂടാതെ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും കഴിഞ്ഞ ദിവസം 50 ലക്ഷം രൂപയുടെ സ്വർണ്ണവും കസ്റ്റംസ് പിടികൂടിയിരുന്നു. സൗദി എയർലൈൻസ് വിമാനത്തിൽ ജിദ്ദയിൽ നിന്നെത്തിയ മലപ്പുറം സ്വദേശി നിയാസിൽ നിന്നാണ് സ്വർണ്ണം കണ്ടെത്തിയത്. കാപ്സ്യൂൾ രൂപത്തിലാക്കി ശരീരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണ്ണം. 963 ഗ്രാം സ്വർണ്ണമാണ് ഇത്തരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്.

Related Articles

Latest Articles