Friday, September 18, 2026

ദൈവപുത്രന്റെ യാഗബലിയുടെ ഓര്‍മയില്‍ ലോകം ഇന്ന് ദുഃഖ വെള്ളി ആചരിക്കുന്നു

യാഗ ബലിയുടെ ഓര്‍മ പുതുക്കി ദേവാലയങ്ങളില്‍ ഇന്ന് ദുഃഖ വെള്ളി ആചരിക്കും. യേശു ശിഷ്യന്മാരോടൊപ്പം അന്ത്യ അത്താഴം കഴിച്ച് അവരുടെ കാലുകള്‍ കഴുകി വിനയത്തിന്റെ ഉദാത്ത മാതൃക കാണിച്ച പെസഹാ വ്യാഴത്തിന്റെ പിറ്റേ ദിവസമാണ് ദുഃഖവെള്ളി.

യേശുവിന്റെ മൃതദേഹത്തിന്റെ പ്രതിരൂപം വഹിച്ചുകൊണ്ടുള്ള ആഘോഷമായ നഗരികാണിക്കല്‍ ചടങ്ങ് ദുഃവവെള്ളിയുടെ ഭാഗമായി ഇന്ന് പള്ളികളില്‍ നടക്കും. രാത്രി കല്ലറയില്‍ അടക്കം ചെയ്യുന്നതിന്റെ പ്രതീകമായി രൂപം പെട്ടിയില്‍ അടച്ച ശേഷമാണ് ദുഃഖവെള്ളി ദിനത്തിലെ ആചാരങ്ങള്‍ അവസാനിക്കുക. ശനിയാഴ്ച ദേവാലയങ്ങളില്‍ അഗ്നി, ജല ശുദ്ധീകരണം നടക്കും.ഞായറാഴ്ചയാണ് മൂന്നാം ദിനം ഉയര്‍ത്തെണീറ്റ ക്രിസ്തുവിന്റെ സ്മരണ പുതുക്കി വിശ്വാസികള്‍ ഈസ്റ്റര്‍ ആചരിക്കുന്നത്.

Related Articles

Latest Articles