കൊച്ചി: ആലുവയിൽ ചരക്ക് തീവണ്ടി പാളം തെറ്റിയതിനെ തുടര്‍ന്ന് ഇന്റര്‍സിറ്റിയടക്കമുള്ള നാല് (Train) ട്രെയിനുകള്‍ റദ്ദാക്കി. ഗുരുവായൂർ-തിരുവനന്തപുരം ഇന്റർസിറ്റി, എറണാകുളം-കണ്ണൂർ ഇന്റർസിറ്റി, നിലമ്പൂർ-കോട്ടയം എക്സ്പ്രസ്, പുനലൂർ-ഗുരുവായൂർ എക്സ്പ്രസ് എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്. രണ്ടു മണിയോടെ ഒരു ട്രാക്കിൽ ഗതാഗതം പുനഃസ്ഥാപിച്ചു.
ആന്ധ്രയില്‍ നിന്നും കൊല്ലത്തേക്ക് സിമന്റുമായി പോകുകയായിരുന്ന തീവണ്ടിയാണ് പാളം തെറ്റിയത്. ട്രാക്ക് മാറുന്നതിനിടെയായിരുന്നു അപകടം. അവസാനത്തെ ബോഗികളാണ് പാളത്തില്‍ നിന്നും തെന്നിമാറിയത്. രാത്രി 11 മണിയോടെയായിരുന്നു സംഭവം. കൊല്ലത്തേക്ക് 42 വാഗൺ സിമന്റുമായാണ് ട്രെയിൻ വന്നുകൊണ്ടിരുന്നത്. അപകടത്തിൽ ആളപായമില്ല. ട്രെയിൻ എഞ്ചിൻ കഴിഞ്ഞ് 2,3,4,5 വാഗണുകളാണ് ആലുവ റെയിൽവെ സ്റ്റേഷനിലെ മൂന്നാം പ്ലാറ്റ്ഫോമിനോട് ചേർന്നുള്ള പാളത്തിൽ വെച്ച് അപകടത്തിൽപെട്ടത്.

