Friday, October 16, 2026

കണ്ണൂർ നഗരത്തിൽ വമ്പൻ ലഹരിവേട്ട; മാരക മയക്കുമരുന്നുമായി രണ്ട് പേർ പിടിയിൽ

കണ്ണൂർ: നഗരത്തിൽ വമ്പൻ മയക്കുമരുന്ന് വേട്ട. മാരക മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ട് യുവാക്കളെ പിടികൂടി പോലീസ്. കണ്ണൂർ ശ്രീകണ്ഠാപുരം കൂട്ടുമുഖം സ്വദേശി മനേഷ് മോഹൻ, തളിപ്പറമ്പ് ചുഴലി സ്വദേശി സി ജാഫർ എന്നിവരാണ് പിടിയിലായത്.

കണ്ണൂർ തളാപ്പ് സ്‌കൂളിന് സമീപത്തുവെച്ചാണ് ഇവർ പോലീസിന്റെ വലയിലാകുന്നത്. ഒരു ഗ്രാം എംഡിഎംഎയാണ് കണ്ടെടുത്തത്. എംഡിഎംഎ കൈമാറുന്നതിനിടെയാണ് ഇരുവരും പോലീസ് പിടിയിലായത്. ടൗണിൽ നിന്നും ലഹരിമരുന്ന് ശേഖരിച്ചു മറ്റു പ്രദേശങ്ങളിൽ വില്പന നടത്തുന്നവരാണ് അറസ്റ്റിലായതെന്ന് പോലീസ് പറഞ്ഞു.

അതേസമയം ടൗൺ സിഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മയക്കുമരുന്ന് സംഘത്തെ പിടികൂടിയത്. കൂടാതെ എസ്‌ഐമാരായ ഇബ്രാഹിം, യോഗേഷ്, സിവിൽ പോലീസ് ഓഫീസർമാരായ നാസർ, രാജേഷ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

Related Articles

Latest Articles