Saturday, May 4, 2024
spot_img

തൃശ്ശൂരിൽ ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചില്ല, ശ്രമം തുടരുന്നു; ഒൻപത് തീവണ്ടികൾ റദ്ദാക്കി; കൂടുതൽ വിവരങ്ങൾ ഇങ്ങനെ…

തൃശ്ശൂർ: തൃശ്ശൂർ പുതുക്കാട് പാളം തെറ്റിയ ട്രെയിൻ നീക്കാൻ ശ്രമം തുടരുന്നു. ചരക്ക് തീവണ്ടിയെ (Goods Train) പാളത്തിൽ നിന്നും നീക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്. ഇന്നലെ ഉച്ചയോടെയാണ് പുതുക്കാട് റെയിൽവേ സ്റ്റേഷന് സമീപം തീവണ്ടി പാളം തെറ്റിയത്.ചാലക്കുടിക്കും ഒല്ലൂരിനും ഇടയിൽ ട്രെയിൻ ഗതാഗതം നിലവിൽ ഒറ്റവരിയിലാണ്. തീവണ്ടി പാളത്തിൽ നിന്നും നീക്കുന്നതോടെ ഇരുവരി ഗതാഗതം പുന:സ്ഥാപിക്കും

അതേസമയം ട്രെയിൻ ഗതാഗതം സാധാരണ നിലയിലാകാൻ കൂടുതൽ സമയമെടുക്കുമെന്നാണ് വിവരം. രാത്രി മുഴുവൻ തീവണ്ടി പാളത്തിൽ നിന്നും നീക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരുകയായിരുന്നു. പാളം തെറ്റിയ നാല് ബോഗികൾ പാളത്തിൽ നിന്നും നീക്കിയിട്ടുണ്ട്. എൻജിൻ മാറ്റുന്നതിനുള്ള പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്. ചരക്ക് തീവണ്ടി പാളം തെറ്റിയതിനെ തുടർന്ന് ഒൻപത് തീവണ്ടികൾ പൂർണമായും, ആറ് തീവണ്ടികൾ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്(List Of Train Services Cancelled).

തിരുവനന്തപുരം – ഷൊർണൂർ വേണാട് എക്‌സ്പ്രസ്, ഷൊർണൂർ- എറണാകുളം മെമു, കോട്ടയം – നിലമ്പൂർ എക്‌സ്പ്രസ്, എറണാകുളം-പാലക്കാട് മെമു, എറണാകുളം- കണ്ണൂർ ഇന്റർസിറ്റി എക്‌സ്പ്രസ്, ഗുരുവായൂർ- എറണാകുളം എക്‌സ്പ്രസ്, എറണാകുളം- തിരുവനന്തപുരം വഞ്ചിനാട് എക്‌സ്പ്രസ്, തിരുവനന്തപുരം- എറണാകുളം വഞ്ചിനാട് എക്‌സ്പ്രസ്, എന്നിവയാണ് റദ്ദാക്കിയത്. രണ്ട് തീവണ്ടികൾ വൈകിയോടുന്നുണ്ട്. തിരുവനന്തപുരം- നിസാമുദ്ദീൻ എക്‌സ്പ്രസ്, തിരുവനന്തപുരം- മംഗലാപുരം ഏറനാട് എക്‌സ്പ്രസ് എന്നിവയാണ് വൈകിയോടുന്നത്. അതേസമയം തടസപ്പെട്ട ട്രെയിൻ ഗതാഗതത്തിന് പകരമായി കൂടുതൽ ബസ് സർവീസുകൾ കെഎസ്ആർടിസി നടത്തുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു.

Related Articles

Latest Articles