Friday, May 3, 2024
spot_img

കിറ്റ്കാറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് നൽകിയിരുന്ന സപ്പോർട്ട് അവസാനിപ്പിക്കാൻ ഒരുങ്ങി ഗൂഗിൾ; ഓഗസ്റ്റ് മുതൽ ഗൂഗിൾ പ്ലേ സേവനങ്ങൾ അവസാനിപ്പിക്കും, പുതിയ നീക്കം ഉപഭോക്തൃ സുരക്ഷ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി

കിറ്റ്കാറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് നൽകിയിരുന്ന സപ്പോർട്ട് അവസാനിപ്പിക്കാൻ ഒരുങ്ങി ഗൂഗിൾ. 2023 ഓഗസ്റ്റ് മുതൽ കിറ്റ്കാറ്റിനായുള്ള ഗൂഗിൾ പ്ലേ സേവനങ്ങൾ അപ്ഡേറ്റുകൾ നിർത്തലാക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഉപഭോക്തൃ സുരക്ഷ മെച്ചപ്പെടുത്തുന്നതിന്റെയും, ആൻഡ്രോയിഡ് ഒഎസിന്റെ പുതിയ പതിപ്പുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെയും ഭാഗമായാണ് പുതിയ നീക്കം. അതേസമയം, കിറ്റ്കാറ്റ് ആൻഡ്രോയ്ഡ് ഉപയോഗിക്കുന്ന സജീവ ഉപകരണങ്ങളുടെ എണ്ണം ഒരു ശതമാനത്തിൽ താഴെ മാത്രമാണെന്നും ഗൂഗിൾ വ്യക്തമാക്കി. 2013-ലാണ് ആൻഡ്രോയിഡ് കിറ്റ്കാറ്റ് പുറത്തിറക്കിയത്. അക്കാലയളവിൽ വൻ ജനപ്രീതി നേടിയിരുന്നെങ്കിലും, ഇന്ന് അവ കാലഹരണപ്പെട്ടിട്ടുണ്ടെന്നാണ് ഗൂഗിൾ പറയുന്നത്.

ഉപഭോക്താക്കൾ ഇനി മുതൽ അവരുടെ ആൻഡ്രോയിഡ് ഉപകരണങ്ങൾ പുതിയ പതിപ്പിലേക്ക് അപ്ഗ്രേഡ് ചെയ്യണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. അപ്ഗ്രേഡ് ചെയ്യുന്നതിലൂടെ, ഉപഭോക്താക്കൾക്ക് ഏറ്റവും പുതിയ ഫീച്ചറുകൾ ലഭിക്കുന്നതാണ്. കൂടാതെ, പുതിയ പതിപ്പുകളിൽ ബഗ്ഗുകളുടെ എണ്ണം താരതമ്യേന കുറവായിരിക്കും.

Related Articles

Latest Articles