Sunday, May 5, 2024
spot_img

തക്കാളിയുടെ വിലക്കയറ്റത്തിന്റെ മറ്റൊരു വശം ! തക്കാളി വിൽപനയിലൂടെ കർഷകൻ നേടിയത് 3 കോടിയുടെ ലാഭം

അമരാവതി : അപ്രതീക്ഷിതമായി ഉണ്ടായ തക്കാളി വിലക്കയറ്റത്തിൽ സാധാരണക്കാർ ഏറെ ബുദ്ധിമുട്ടിയെങ്കിലും മനസിന് സന്തോഷം നൽകുന്ന വാർത്തയാണ് ഇപ്പോൾ ആന്ധ്രയിൽ നിന്ന് വരുന്നത്. ആന്ധ്ര പ്രദേശിലെ ചിറ്റൂർ ജില്ലയിൽ നിന്നുള്ള തക്കാളി കർഷകനായ ചന്ദ്രമൗലി സ്വന്തം തോട്ടത്തില്‍നിന്നു വലിയ ലാഭം കിട്ടിയതിന്റെ സന്തോഷത്തിലാണ്.

തക്കാളി വിറ്റതിലൂടെ 45 ദിവസം കൊണ്ട് 4 കോടി രൂപയാണു അദ്ദേഹത്തിന്റെ പോക്കറ്റിലെത്തിയത്. ഒരു കോടി രൂപ മുതൽ മുടക്കിൽ 22 ഏക്കർ തോട്ടത്തിലായിരുന്നു ചന്ദ്രമൗലി തക്കാളി കൃഷിയിറക്കിയത്. 45 ദിവസം കൊണ്ട് 40,000 പെട്ടി തക്കാളിയാണ് വിറ്റത്. 15 കിലോയുടെ തക്കാളിപ്പെട്ടിക്ക് 1,000 മുതൽ 1,500 വരെയായിരുന്നു കർണാടകയിലെ കോലാർ മാർക്കറ്റിൽ വിലയായി കർഷകന് ലഭിച്ചത്.

Related Articles

Latest Articles