Thursday, May 16, 2024
spot_img

ആദ്യത്തെ പിക്സൽ ടാബ്‌ലെറ്റ് പുറത്തിറക്കി ഗൂഗിൾ; പ്രീ ബുക്കിംഗ് ആരംഭിച്ചു; ഇന്ത്യയിൽ വില്പനയില്ല

ഗൂഗിളിന്റെ ആദ്യ പിക്സൽ ടാബ്‌ലെറ്റ് ഐ/ഒ 2023 ഇവന്റിൽ കമ്പനി പുറത്തിറങ്ങി. കഴിഞ്ഞ വർഷം ഒക്ടോബറിൽ നടന്ന പിക്‌സൽ 7 സീരീസ് ലോഞ്ചിൽ ഇത് സംബന്ധിച്ച സൂചനകൾ കമ്പനി നൽകിയിരുന്നു. ഗൂഗിൾ പിക്‌സൽ ടാബ്‌ലെറ്റിന്റെ 128 ജിബി സ്റ്റോറേജ് വേരിയന്റിന് 499 ഡോളറാണ് വില (ഏകദേശം 40,000 രൂപ). വിപണിയിൽ ആപ്പിളിന്റെ ഐപാഡുകളും സാംസങ്ങിന്റെ ഗ്യാലക്‌സി ടാബ് എസ്, എ-സീരീസം കൈയ്യടക്കി വച്ചിരിക്കുന്ന ഈ വിഭാഗത്തിൽ ഗൂഗിളിന്റെ പിക്സൽ ടാബ്‌ലെറ്റുകൾ തുറന്ന യുദ്ധത്തിന് തന്നെ വഴിയൊരുക്കും.

നിലവിൽ മൂന്ന് നിറങ്ങളിൽ ലഭ്യമാണ്. ജൂൺ 20 മുതൽ വിൽപന തുടങ്ങുമെങ്കിലും പിക്സൽ ടാബ്‌ലെറ്റ് ഇന്ത്യയിൽ വിൽപനയ്‌ക്കെത്തില്ല എന്നാണ് അറിയാൻ സാധിക്കുന്നത്.

60Hz റിഫ്രഷ് റേറ്റുള്ള, 2560×1600 (ഫുൾ-എച്ച്‌ഡി+) റെസലൂഷനുള്ള 1 ഇഞ്ച് എൽസിഡി സ്‌ക്രീൻ ഡിസ്പ്ലേയാണ് പിക്സൽ ടാബ്‌ലെറ്റിലുള്ളത്. മുൻവശത്ത് 8 മെഗാപിക്സലിന്റെ ക്യാമറയാണുള്ളത് . എന്നാൽ എൽഇഡി ഫ്ലാഷ് നൽകിയിട്ടില്ല. ടെൻസർ ജി2 പ്രോസസറും 27Wh ബാറ്ററിയുമാണ് പിക്സൽ ടാബ്‌ലെറ്റിൽ ശക്തി പകരുന്നത്. ബാറ്ററിക്ക് 12 മണിക്കൂർ വരെ പ്ലേബാക്ക് ടൈം ലഭിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. സെറാമിക് പോലെ ഫിനിഷുള്ള പിൻ പാനലിൽ 8 മെഗാപിക്സൽ ക്യാമറയുണ്ട്. ക്വാഡ് സ്പീക്കർ സിസ്റ്റം, മൂന്ന് മൈക്രോഫോണുകൾ, യുഎസ്ബി–സി ചാർജിങ് പോർട്ട്, സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ, വൈ-ഫൈ 6 പിന്തുണ എന്നിവയാണ് ടാബ്‌ലെറ്റിന്റെ പ്രധാന ഫീച്ചറുകൾ.

E

Related Articles

Latest Articles