Saturday, October 3, 2026

അറസ്റ്റ് റദ്ദാക്കി; ഇമ്രാന്‍ ഖാനെ മോചിപ്പിക്കാൻ പാകിസ്ഥാൻ സുപ്രീം കോടതിയുടെ ഉത്തരവ്

ഇമ്രാന്‍ ഖാന്റെ അറസ്റ്റ് പാകിസ്ഥാന്‍ സുപ്രീം കോടതി അസാധുവാക്കി. ഇമ്രാനെ ഉടന്‍ മോചിപ്പിക്കാന്‍ ഉത്തരവ്. അറസ്റ്റ് നിയമവിരുദ്ധമാണ്. അനുയായികളെ നിയന്ത്രിക്കാന്‍ ഇമ്രാന് സുപ്രീം കോടതി നിര്‍ദേശം നല്‍കി. കോടതിക്കുള്ളില്‍ നിന്ന് ആരെയും അറസ്റ്റ് ചെയ്യരുതെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.

അതേസമയം അറസ്റ്റ് ചെയ്ത ഇമ്രാന്‍ ഖാനെ ഒരു മണിക്കൂറിനുള്ളില്‍ കോടതിയില്‍ ഹാജരാക്കാന്‍ പാകിസ്ഥാന്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.ഇമ്രാന്‍ ഖാനെ നാളെ ഹാജരാക്കാമെന്ന് നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ കോടതിയെ അറിയിച്ചു. എന്നാല്‍ ചീഫ് ജസ്റ്റിസ് ഉമര്‍ അട്ട ബണ്ട്യാല്‍ അംഗീകരിച്ചില്ല. ഒരു മണിക്കൂറിനകം ഇമ്രാനെ കോടതിയില്‍ എത്തിക്കണമെനന്നായിരുന്നു  ഉത്തരവിട്ടത്.

Related Articles

Latest Articles