Wednesday, December 31, 2025

സംസ്ഥാനത്ത് വീണ്ടും സ്കൂളുകൾ അടച്ചിടും: കൂടുതൽ കൊവിഡ് നിയന്ത്രണങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സ്‌കൂളുകള്‍ അടച്ചിടും. മുഖ്യമന്ത്രി പിണറായി വിജയന്റെ കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. ഈ മാസം 21ന് ശേഷം ഒമ്പതാം ക്ലാസ് വരേയുള്ള കുട്ടികൾക്ക് സ്കൂൾ ഉണ്ടായിരിക്കുന്നതല്ല. ഓൺലൈൻ വഴിയായിരിക്കും പഠനം.

അതേസമയം പത്താം ക്ലാസ് മുതൽ പ്ലസ് ടു വരേയുള്ള ക്ലാസ്സുകൾക്ക് മാറ്റം ഉണ്ടായിരിക്കില്ല. കോവിഡ് വ്യാപനം കണക്കിലെടുത്താണ് സ്കൂൾ അടച്ചിടാൻ സർക്കാർ വീണ്ടും തീരുമാനിച്ചിരിക്കുന്നത്. ഇത് തുടരണമോയെന്ന് ഫെബ്രുവരി രണ്ടാം വാരം പരിശോധിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്ലസ്റ്ററുകൾ രൂപപ്പെട്ടാൽ രണ്ടാഴ്ചവരെ അടച്ചിടാൻ പ്രിൻസിപ്പൽ/ഹെഡ്മാസ്റ്റർക്ക് അധികാരം നല്‍കാനും യോഗത്തില്‍ തീരുമാനമായി.

Related Articles

Latest Articles