Friday, October 2, 2026

മണിപ്പൂരില്‍ ഭീകരാക്രമണം; രണ്ട് സിആർപിഎഫ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

ഇംഫാല്‍: മണിപ്പൂരിലെ ഭീകരാക്രമണത്തിൽ രണ്ട് സിആർപിഎഫ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. മണിപ്പൂരിലെ നരൻസേന മേഖലയിൽ ആണ് ഭീകരാക്രമണം ഉണ്ടായത്. രണ്ട് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടുണ്ട്. ശനിയാഴ്ച അർദ്ധരാത്രി 2.15 ഓടെയായിരുന്നു ആക്രമണം. സായുധരായ ഭീകരവാദികൾ ഉദ്യോഗസ്ഥരുടെ ഔട്ട്‌പോസ്റ്റിനുള്ളിലേക്ക് ബോംബ് എറിയുകയായിരുന്നു. സിആർപിഎഫ് സബ് ഇൻസ്പെക്ടർ എൻ സർക്കാർ, ഹെഡ് കോൺസ്റ്റബിൾ അരൂപ് സൈനി എന്നിവരാണ് മരിച്ചത്.

ഇൻസ്പെക്ടർ ജാദവ് ദാസ്, കോൺസ്റ്റബിൾ അഫ്താബ് ഹുസൈൻ എന്നിവർക്കാണ് പരിക്കേറ്റത്. മണിപ്പൂരിലെ ബിഷ്ണുപൂർ ജില്ലയിലെ നരൻസേന മേഖലയിൽ വിന്യസിച്ചിരിക്കുന്ന സിആർപിഎഫിൻ്റെ 128 ബറ്റാലിയനിൽ നിന്നുള്ളവരാണ് ഇവര്‍.

Related Articles

Latest Articles