Saturday, October 3, 2026

വയനാടിനായി … ഒറ്റക്കെട്ടായി …മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അഞ്ചുലക്ഷം രൂപ സംഭാവന ചെയ്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

വയനാട് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അഞ്ചുലക്ഷം രൂപ സംഭാവന ചെയ്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സംസ്ഥാന സർക്കാരുമായി നിരവധി വിഷയങ്ങളിൽ തർക്കം നിലനിൽക്കുന്നുണ്ടെങ്കിലും ദുരന്തം തകർത്ത വയനാടിനായി നമ്മൾ ഒറ്റക്കെട്ടായി നിൽക്കും എന്ന സന്ദേശം നൽകുന്നത് കൂടിയായി ഗവർണറുടെ പ്രവർത്തി. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സ്വാതന്ത്ര്യദിനത്തില്‍ ഗവര്‍ണറുടെ വസതിയിലെ വിരുന്ന് ഒഴിവാക്കി.

സ്വാതന്ത്ര്യ ദിനത്തിലും റിപ്പബ്ലിക്ക് ദിനത്തിലും വൈകുന്നേരം രാജ്ഭവനില്‍ നടത്തുന്ന അറ്റ് ഹോം വിരുന്നാണ് വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവെച്ചത്. മുഖ്യമന്ത്രി, മന്ത്രിമാര്‍, ജനപ്രതിനിധികള്‍, ഉന്നതഉദ്യോഗസ്ഥര്‍ എന്നിവരാണ് ഈ വിരുന്നിൽ പങ്കെടുക്കാറുള്ളത്. നേരത്തെ പ്രളയകാലത്തും കോവിഡ് കാലത്തും ഗവര്‍ണര്‍ അറ്റ് ഹോം വിരുന്ന് ഒഴിവാക്കിയിരുന്നു.

Related Articles

Latest Articles