Friday, October 30, 2026

ഹർത്താൽ ദിനത്തിൽ ഗവർണർ നാളെ തൊടുപുഴയിലെത്തും: എന്ത് ഹർത്താൽ നടത്തിയാലും സമ്മേളനം മാറ്റില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

ഇടുക്കി- നാളെ എല്‍.ഡി.എഫ് നടത്തുന്ന ഹര്‍ത്താല്‍ ദിനത്തില്‍ ഗവര്‍ണര്‍ തൊടുപുഴയിലെത്തും. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പരിപാടിയില്‍ പങ്കെടുക്കാനാണ് ഗവര്‍ണര്‍ എത്തുന്നത്. രാജ്ഭവന്‍ മാര്‍ച്ച് നടത്തുന്ന ദിവസം തന്നെ ഗവര്‍ണര്‍ ഇടുക്കിയില്‍ എത്തുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടാണ് എല്‍.ഡി.എഫ് ഇടുക്കി ജില്ലാകമ്മിറ്റി സ്വീകരിച്ചിരിക്കുന്നത്.

ഭൂമിഭേദഗതി ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിടാത്തതിനെതിരെയാണ് ജനുവരി 9ന് ഇടതുമുന്നണി ഇടുക്കി ജില്ലാ കമ്മിറ്റി രാജ്ഭവന്‍ മാര്‍ച്ച് പ്രഖ്യാപിച്ചിരിക്കുന്നത്.അതേസമയം ഹർത്താലാണെങ്കിലും സമ്മേളനം മാറ്റില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി നേരത്തെ അറിയിച്ചിരന്നു.

അതേസമയം, കഴിഞ്ഞ ദിവസം എം.എം. മണി എം.എൽ.എ ഗവർണർക്കെതിരെ നടത്തിയ അധിക്ഷേപ പരമാർശം വിവാദമായിരുന്നു. ഭൂനിയമ ഭേദഗതിയിൽ ഒപ്പുവയ്ക്കാത്ത ഗവർണർ നാറിയാണെന്നാണ് അദ്ദേഹം പറഞ്ഞത്. ഇടുക്കി ജില്ലയിൽ പ്രവേശിക്കുന്നത് പെറപ്പ് പണിയാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.

Related Articles

Latest Articles