Thursday, May 16, 2024
spot_img

നിർണ്ണായക നീക്കവുമായി ഗവർണർ ! 7 പ്രധാന ബില്ലുകൾ രാഷ്ട്രപതിക്ക് വിട്ടു

സംസ്ഥാന നിയമസഭ പാസാക്കി അംഗീകാരത്തിനായി സമർപ്പിച്ചിരുന്ന ഏഴ് ബില്ലുകൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാഷ്ട്രപതിക്ക് വിട്ടു. ലോകയുക്ത ബിൽ, സർവകലാശാല നിയമ ഭേദഗതി ബിൽ (രണ്ടെണ്ണം), ചാൻസ്‌ലർ ബിൽ, സഹകരണ നിയമ ഭേദഗതി ബിൽ, സേർച്ച് കമ്മിറ്റി എക്സ്പാൻഷൻ ബിൽ, സഹകരണ ബിൽ (മിൽമ) എന്നിവയാണ് രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിട്ടത്. അതേസമയം പൊതു ജനാരോഗ്യ ബില്ലിൽ ഗവർണർ ഒപ്പിട്ടിട്ടുണ്ട് .

കേരള നിയമസഭ പാസാക്കിയ ബില്ലുകളിൽ ഗവർണർ തീരുമാനമെടുക്കാത്തതിനെതിരെ സുപ്രീംകോടതിയിൽ നാളെ കേസ് പരിഗണിക്കാൻ ഇരിക്കെയാണ് സർക്കാരിന്റെ നിർണ്ണായക നീക്കം.
രണ്ടു വർഷമായി പല ബില്ലുകളിലും ഗവർണർ തീരുമാനമെടുത്തില്ലെന്നാണ് കേരള സർക്കാർ സുപ്രീംകോടതിയിൽ മുൻപ് ചൂണ്ടിക്കാട്ടിയിരുന്നു. ഇതോടെ പഞ്ചാബ് സർക്കാരും ഗവർണറും തമ്മിലുള്ള കേസിലെ തങ്ങളുടെ വിധി വായിച്ച് പ്രതികരണം അറിയിക്കാൻ ഗവർണറുടെ സെക്രട്ടറിയോട് ആവശ്യപ്പെടാൻ അറ്റോർണി ജനറൽ ആർ വെങ്കട്ടരമണിയോട് കോടതി നിർദ്ദേശിച്ചു. നിയമസഭ പാസാക്കുന്ന ബില്ലുകളിൽ തീരുമാനമെടുക്കാതെ ഗവർണർക്ക് അനന്തമായി കൈവശം വയ്ക്കാനോ, വീറ്റോ ചെയ്യാനോ അധികാരമില്ലെന്നായിരുന്നു പഞ്ചാബ് കേസിലെ സുപ്രീം കോടതിയുടെ വിധി.

Related Articles

Latest Articles