Thursday, May 9, 2024
spot_img

കുറഞ്ഞ ശമ്പളം 23,000 രൂപ; കൂടിയ ശമ്പളം 1,66,800; ശുപാര്‍ശ ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ കുറഞ്ഞ ശമ്പളം 23000 ആക്കി വര്‍ദ്ധിപ്പിക്കാന്‍ ശമ്പള കമ്മീഷന്‍ ശുപാര്‍ശ. ഏറ്റവും ഉയര്‍ന്ന ശമ്പളം 1,66,800 രൂപയാക്കി വര്‍ധിപ്പിക്കാനും പുതുക്കിയ ശമ്പളത്തിന് 2019 ജൂലായ് ഒന്നു മുതല്‍ മുൻകാല പ്രാബല്യം നല്‍കാനും കമ്മീഷൻ ശുപാര്‍ശ ചെയ്തിട്ടുണ്ട്.

വീട്ടുവാടക ബത്ത നഗരങ്ങളില്‍ അടിസ്ഥാന ശമ്പളത്തിന്‍റെ പത്തുശതമാനമാക്കും. ഈ വര്‍ഷം പെന്‍ഷനാകേണ്ടവരുടെ വിരമിക്കല്‍ ഒരു വര്‍ഷം നീട്ടിവെക്കാനും കമ്മിഷന്‍ ആവശ്യപ്പെട്ടു. പിതൃത്വ അവധി 15 ദിവസം നല്‍കണമെന്നും ശുപാര്‍ശയുണ്ട്.

ഇക്കൊല്ലം വിരമിക്കുന്നവര്‍ക്ക് ഒരു വര്‍ഷത്തെ സര്‍വീസ് നീട്ടി നല്‍കണമെന്നും ശുപാര്‍ശയുണ്ട്. ഇതനുസരിച്ച് ഇരുപതിനായിരത്തോളം പേരുടെ വിരമിക്കല്‍ വൈകിപ്പിച്ചുകൊണ്ട് 5700 കോടി രൂപയുടെ ചെലവ് നീട്ടിവെക്കാനാണ് ശുപാര്‍ശ.

ഇക്കൊല്ലം വിരമിക്കുന്നവര്‍ക്ക് ഒരു വര്‍ഷത്തെ സര്‍വീസ് നീട്ടി നല്‍കണമെന്നും ശുപാര്‍ശയുണ്ട്. ഇതനുസരിച്ച് ഇരുപതിനായിരത്തോളം പേരുടെ വിരമിക്കല്‍ വൈകിപ്പിച്ചുകൊണ്ട് 5700 കോടി രൂപയുടെ ചെലവ് നീട്ടിവെക്കാനാണ് ശുപാര്‍ശ. അടുത്ത ശമ്പള പരിഷ്ക്കരണം 2026ല്‍ കേന്ദ്ര പരിഷ്ക്കരണത്തിന് ശേഷം മതിയെന്നുമാണ് ശുപാര്‍ശ.

Related Articles

Latest Articles