Saturday, April 27, 2024
spot_img

നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കാൻ സർക്കാർ; വിയോജിപ്പുമായി സ്പീക്കർ,സമ്മേളനം വെട്ടിച്ചുരുക്കില്ലെന്ന് കാര്യോപദേശക സമിതിയിൽ തീരുമാനം

പ്രതിപക്ഷ ബഹളത്തിന്റെ പശ്ചാത്തലത്തിൽ നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കാനൊരുങ്ങുകയായിരുന്നു സർക്കാർ. എന്നാൽ ഇതിനോട് സ്പീക്കർ എ എൻ ഷംസീറിന് വിയോജിപ്പാണുള്ളത്. പാർലമെന്ററികാര്യ മന്ത്രി കെ രാധാകൃഷ്ണനോട് സ്പീക്കർ തന്റെ വിയോജിപ്പ് വ്യക്തമാക്കിയെന്നാണ് റിപ്പോർട്ടുകൾ. സമ്മേളനം വെട്ടിച്ചുരുക്കില്ലെന്നും ഈ മാസം 30 വരെയുള്ള നടപടികൾ ഷെഡ്യൂൾ ചെയ്തുവെന്നും സ്പീക്കർ അറിയിച്ചു.ഷെഡ്യൂൾ ചെയ്ത നാല് ബില്ലുകൾ ഇനിയും പാസാക്കാനുണ്ട്. നടപടിക്രമങ്ങൾ മുൻനിശ്ചയിച്ച പ്രകാരം തുടരാനും കാര്യോപദേശക സമിതി യോഗം തീരുമാനിച്ചു. പ്രതിപക്ഷ പ്രതിഷേധത്തെത്തുടർന്ന് തുടർച്ചയായി നിയമസഭ സ്തംഭിക്കുന്ന സാഹചര്യത്തിലാണ് സ്പീക്കർ കാര്യോപദേശക സമിതി യോഗം വിളിച്ചത്. പ്രതിപക്ഷ നിസഹകരണം ഉണ്ടാകുകയും സഭ പ്രക്ഷുബ്ധമാകുകയും ചെയ്ത സാഹചര്യത്തിലാണ് യോഗം ചേർന്നത്.

രണ്ട് ദിവസത്തിന് ശേഷം ഇന്നും സഭ സമ്മേളിച്ചപ്പോൾ തന്നെ പ്രതിപക്ഷം ബഹളം തുടങ്ങിയിരുന്നു. ഈ സാഹചര്യത്തിലാണ് സമ്മേളനം വെട്ടിച്ചുരുക്കാൻ സർക്കാർ തീരുമാനിച്ചത്. നിലവിൽ കാര്യോപദേശക സമിതി ചേരുകയാണ്. ഈ യോഗത്തിന് ശേഷമാകും അന്തിമ തീരുമാനമുണ്ടാകുക.ഈ മാസം 30 വരെ സമ്മേളനം നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. നാല് ബില്ലുകൾ ഇനിയും സമ്മേളനത്തിൽ പാസാക്കാൻ ബാക്കി നിൽക്കുകയാണ്. ഇതിനിടെയാണ് പ്രതിപക്ഷത്തിന്റെ ബഹളം തുടരുന്നത്.

Related Articles

Latest Articles