പിണറായി സർക്കാർ ലോക പരാജയമാണെന്ന് പറയുന്നതിന് പ്രധാന കാരണം പിണറായി വിജയൻ ജനങ്ങളോട് ചെയുന്ന നീച പ്രവർത്തികൾ കാരണമാണ് , കാരണം സ്വന്തം ആഡംബരങ്ങൾക്കെല്ലാം പിണറായിസർക്കാരിന്റെ ഖജനാവിൽ പണമുണ്ട് എന്നാൽ ജനങളുടെ ആവശ്യകാര്യങ്ങൾക്ക് മുടക്കാൻ പിണറായി സർക്കാരിന്റെ കൈയിൽ നയാ പൈസയില്ല , പിണറായി വിജയൻ അധികാരത്തിൽ കയറിയതിന് ശേഷം പെൻഷൻ മുടങ്ങി , കെ എസ് ആർ ടി സി ജീവനക്കാരുടെ ശമ്പളം മുടങ്ങി ഇപ്പോഴിത്താ ഒരു ക്രിസ്മസ് കാലമായിട്ട് സപ്ലൈകോയും കാലി
സപ്ലൈകോയുടെ സാമ്പത്തിക പ്രതിസന്ധി മൂലം, ക്രിസ്മസ് – പുതുവത്സര ചന്തകളിൽ 13 ഇനം സബ്സിഡി സാധനങ്ങൾക്കു കടുത്ത ക്ഷാമം നേരിടുകയാണ് . വൻപയർ, തുവരപ്പരിപ്പ്, പഞ്ചസാര, വൻകടല, പച്ചരി തുടങ്ങിയവ പലയിടത്തും ഇല്ല. കഴിഞ്ഞ തവണ എല്ലാ ജില്ലയിലും നടത്തിയ ക്രിസ്മസ് ചന്തകൾ, ഇത്തവണ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ എന്നീ ജില്ലകളിൽ മാത്രമാണ്.
മുൻപ് സാധനങ്ങൾ നൽകിയ വകയിൽ വിതരണക്കാർക്ക് 630 കോടിയിലേറെ രൂപ കുടിശിക നൽകാനുണ്ട്. അതിനാൽ ക്രിസ്മസ് ചന്തകളെ ലക്ഷ്യമിട്ടു സപ്ലൈകോ ടെൻഡർ ക്ഷണിച്ചെങ്കിലും ആരും പങ്കെടുത്തില്ല. പിന്നീട് വിതരണക്കാരുമായി ചില ചർച്ചകൾ നടത്തിയാണ് ഇപ്പോൾ സാധനങ്ങൾ എത്തിക്കുന്നത്.
പക്ഷെ പിണറായി വിജയൻ നടത്തിയ നവകേരള സദസിൽ ഒന്നിനും ഒരു കുറവും ഉണ്ടായിരുന്നില്ല , എല്ലാം അധികമായിരുന്നു എന്ന പ്രശനം മാത്രേ ഉണ്ടായിരുന്നുള്ളു , കഴിഞ്ഞ ദിവസം പഞ്ചസാരയും മുളകും ധാന്യങ്ങളുമടക്കമുള്ള സബ്സിഡി സാധനങ്ങൾ എത്തിക്കാതെ സപ്ലൈകോ തട്ടിക്കൂട്ടി ആരംഭിച്ച ക്രിസ്മസ് വിപണിയുടെ ഉദ്ഘാടനം ജനകീയ രോഷംമൂലം മുടങ്ങിയിരുന്നു , ആ ഉദ്ഘടനത്തിലൂടെ അവർ ലക്ഷ്യമിട്ടത് ജനങളുടെ കണ്ണിൽ പൊടി ഇടുക എന്നുള്ളതായിരുന്നു .
പൊരിവെയിലത്തു കാത്തുനിൽപ്പു തുടരുന്നതിനിടെയാണു സബ്സിഡി സാധനങ്ങളില്ലെന്ന വിവരം ജനമറിഞ്ഞത്. അരിയും പയറും വെളിച്ചെണ്ണയും മല്ലിയും മാത്രമാണു സബ്സിഡി സാധനങ്ങളുടെ കൂട്ടത്തിൽ സ്റ്റോക്കുണ്ടായിരുന്നത്. പഞ്ചസാര, മുളക്, ഉഴുന്ന്, കടല, പരിപ്പ് തുടങ്ങി പത്തോളം സാധനങ്ങൾ എത്തിയിരുന്നില്ല. ഇതോടെ ബഹളമായി. വെയിലത്തു ജനം രോഷാകുലരായി നിൽക്കുന്ന കാഴ്ച കണ്ടാണു മേയറെത്തിയത്. അങ്ങനെ മൊത്തത്തിൽ സംഭവ ബഹുലമായിരുന്നു ,ഇ ക്രിസ്മസ് കാലത്ത് പിണറായി സർക്കാരിന്റെ , ക്രിസ്മസ് – പുതുവത്സര ചന്ത, ഏതായാലും ഇങ്ങനെയാണ് പോക്കെങ്കിൽ പിണറായി സർക്കാർ ജനങളുടെ കണ്ണിൽ പൊടിയിട്ടുകൊണ്ടേ ഇരിക്കും

