Tuesday, October 27, 2026

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാരിന്റെ കടുംവെട്ട് ? വിവരാവകാശ കമ്മീഷൻ ഒഴിവാക്കാൻ നിർദ്ദേശിച്ചത് 21 ഖണ്ഡികകൾ ; സർക്കാർ കത്രിക വീണത് 129 ഖണ്ഡികകൾക്കെന്ന് റിപ്പോർട്ട്

കൊച്ചി : ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വൻ അട്ടിമറി നടന്നതായി റിപ്പോർട്ട്. പ്രസക്ത ഭാ​ഗങ്ങൾ സർക്കാർ വെട്ടി മാറ്റിയതായാണ് ഉയർന്നുവരുന്ന ആക്ഷേപം. വിവരാവകാശ കമ്മീഷൻ നിർദ്ദേശിച്ചതിനേക്കാൾ കൂടുതൽ ഭാഗങ്ങൾ സർക്കാർ ഒഴിവാക്കിയെന്ന ആരോപണമാണ് ഇപ്പോള്‍ ഉയരുന്നത്.

21 ഖണ്ഡികകൾ ഒഴിവാക്കി മാത്രമേ റിപ്പോർട്ട് പുറത്തുവിടാവൂ എന്നാണ് വിവരാവകാശ കമ്മീഷൻ നിർദ്ദേശിച്ചത്. എന്നാൽ 49 മുതൽ 53 വരെയുള്ള പേജുകൾ സർക്കാർ ഒഴിവാക്കി. ആകെ 129 ഖണ്ഡികകളാണ് സർക്കാർ നീക്കം ചെയ്തിരിക്കുന്നത്. അതിനാൽ തന്നെ സുപ്രധാന വിവരങ്ങൾ സർക്കാർ മറച്ചുവെച്ചുവെന്നാണ് ഉയർന്നുവരുന്ന ആക്ഷേപം. വിവരാവകാശ കമ്മീഷണർ പുറത്തുവിടാൻ ആവശ്യപ്പെട്ട വിവരങ്ങളും സർക്കാർ വെട്ടിമാറ്റിയിട്ടുണ്ട്. അതേസമയം, വിവരാവകാശ അപേക്ഷകർക്ക് നൽകിയ അറിയിപ്പിലും ഈ ഭാ​ഗം ഒഴിവാക്കുന്നത് വ്യക്തമാക്കിയിരുന്നില്ല. സ്വകാര്യതയെ മാനിച്ചാണ് കൂടുതൽ ഖണ്ഡികകൾ ഒഴിവാക്കിയതെന്നാണ് സര്‍ക്കാര്‍ നൽകുന്ന വിശദീകരണം.

Related Articles

Latest Articles