Wednesday, May 22, 2024
spot_img

വൻ അനാസ്ഥ! കോഴിക്കോട് ഓടയിൽ വീണ് മധ്യവയസ്കന് പരിക്ക്; നവീകരണം നടത്തിയ ശേഷം സ്ലാബ് പൂർവ സ്ഥിതിയിലാക്കിയില്ലെന്ന് നാട്ടുകാർ

കോഴിക്കോട്: കല്ലാച്ചിയിൽ ഓടയിൽ വീണ് മധ്യവയസ്കന് പരിക്ക്. തെരുവൻപറമ്പ് സ്വദേശി കിഴക്കേവീട്ടിൽ അശോകൻ (65) നാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം വൈകുന്നേരം ആറ് മണിയോടെയാണ് അപകടമുണ്ടായത്. അശോകന്റെ വലത് കാലിനും, താടിക്കുമാണ് പരിക്കേറ്റത്.

ഓട ശുചീകരിക്കുന്നതിൻ്റെ ഭാഗമായി പി.ഡബ്ല്യു.ഡി കോൺക്രീറ്റ് സ്ലാബുകൾ നീക്കം ചെയ്തിരുന്നു. നവീകരണം നടത്തിയ ശേഷം സ്ലാബ് പൂർവ സ്ഥിതിയിലാക്കിയിരുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു. അശോകന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.

Related Articles

Latest Articles