തിരുവനന്തപുരം: പാറശാലയിൽ ഷാരോണിനെ കഷായത്തിൽ വിഷം കലർത്തി കൊലപ്പെടുത്തിയ ഗ്രീഷ്മയുടെ പേര് കഷായം എന്ന വാക്കിന്‍റെ പര്യായപദംപോലെ ആയ സ്ഥിതിയാണിപ്പോൾ. കാമുകന്‍ ഷാരോണ്‍ രാജിനെ വിഷംകലര്‍ത്തിയ കഷായം നല്‍കി കൊലപ്പെടുത്തിയ ഗ്രീഷ്മയുടെ പേര് കഷായം എന്ന വാക്കിന്‍റെ പര്യായപദം പോലെ ആയെന്ന രീതിയിലാണ്. കഷായം എന്ന വാക്ക് ഇപ്പോള്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്താല്‍ റിസള്‍ട്ട് പേജില്‍ മുകളില്‍ വരുന്നത് ഗ്രീഷ്മയുമായി ബന്ധപ്പെട്ടിട്ടുള്ള വാക്കാണ്.
അതുപോലെ തന്നെയാണ് കഷായം എന്ന വാക്ക് ഇംഗ്ലീഷിലോ മലയാളത്തിലോ ടൈപ്പ് ചെയ്ത് തിരക്കിയാലും ഗൂഗിള്‍ നിര്‍ദേശിക്കുന്ന കഷായവുമായി ബന്ധപ്പെടുത്തി സെര്‍ച്ച് ചെയ്യേണ്ട ട്രെന്‍ഡിംഗ് പദങ്ങളിലും ഗ്രീഷ്മ കയറിപറ്റിയിരിക്കുകയാണ്. കഷായം ഗ്രീഷ്മ, കഷായം ഗ്രീഷ്മ ഹൗസ്, കഷായം ട്രോള്‍ എന്നിവയാണ് ഗൂഗിള്‍ നല്‍കുന്ന പ്രധാന സെര്‍ച്ച് കോമ്പിനേഷനുകള്‍.
ഈ വാക്കുകളാണ് കഴിഞ്ഞ ദിവസം മലയാളികള്‍ ഏറ്റവും കൂടുതലായി ഗൂഗിളില്‍ തിരഞ്ഞതും.
അതുകൊണ്ടാണ് കഷായം ഗ്രീഷ്മ, കഷായം ഗ്രീഷ്മ ഹൗസ്, കഷായം ട്രോള്‍ എന്നിവ സെര്‍ച്ചിനുള്ള കഷായവുമായി ബന്ധപ്പെട്ട് ഈ വാക്കുകള്‍ കടന്നുവന്നത്. ട്രോളന്മാരുടെ ഇപ്പോഴത്തെ പ്രധാന വിഷയവും ‘ഗ്രീഷ്മ കഷായം’ തന്നെയാണ്.

