Sunday, September 27, 2026

ശ്രിനഗറിൽ മാർക്കറ്റിൽ ഗ്രനേഡ് ആക്രമണം, ഒരാൾ കൊല്ലപ്പെട്ടു; ഇരുപത് പേര്‍ക്ക് പരിക്ക്

ശ്രിനഗർ: ശ്രീനഗറിലെ മാർക്കറ്റിലുണ്ടായ ഗ്രേനേഡ് ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. 20 പേർക്ക് ഇരുപത് പേർക്ക് പരിക്കേറ്റു. “വൈകിട്ട് 4:20 ഓടെ, ഹരി സിംഗ് ഹൈ സ്ട്രീറ്റിൽ വിന്യസിച്ചിരിക്കുന്ന പോലീസിനും സുരക്ഷാ സേനയ്ക്കും നേരെ തീവ്രവാദികൾ ഗ്രനേഡ് എറിഞ്ഞു,” പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ഗ്രനേഡ് (Grenade Attack) ആക്രമണമുണ്ടായത്. എല്ലാവരേലും ഉടൻ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം. അതേസമയം അമൃത്സറിലെ ബിഎസ്എഫ് (BSF) ക്യാംപില്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് നാല് അതിര്‍ത്തി സുരക്ഷാ സേന (BSF-ബിഎസ്എഫ്) അംഗങ്ങള്‍ കൊല്ലപ്പെട്ടു. വെടിയുതിർത്ത ജവാനും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ഞായറാഴ്ച രാവിലെയാണ് സംഭവം. സട്ടേപ്പ എസ് കെ എന്ന ബിഎസ്എഫ് (BSF) സൈനികനാണ് വെടിയുതിര്‍ത്തത്. അട്ടാരി-വാഗ അതിര്‍ത്തിക്ക് 20 കിലോമീറ്റര്‍ അകലെയളള ഖാസ ഏരിയയിലെ സൈനികരുടെ ഭക്ഷണശാലയിലാണ് സംഭവം.

Related Articles

Latest Articles