Monday, May 13, 2024
spot_img

യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട് ചര്‍ച്ചകളോട് യുക്രൈന്‍ ക്രിയാത്മകമായി ഇടപെടണം; യുദ്ധം അവസാനിക്കണമെങ്കില്‍ യുക്രൈന്‍ പോരാട്ടം നിര്‍ത്തണം; നിലപാട് വ്യക്തമാക്കി പുടിന്‍

മോസ്‌കോ: യുദ്ധം അവസാനിക്കണമെങ്കില്‍ യുക്രൈന്‍ പോരാട്ടം നിര്‍ത്തണമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിർ പുടിന്‍. റഷ്യയുടെ ആവശ്യങ്ങള്‍ യുക്രെയിന്‍ അംഗീകരിക്കണമെന്നും പുടിന്‍ പറഞ്ഞു. തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗനുമായി നടന്ന ഫോൺ സംഭാഷണത്തിലാണ് പുട്ടിൻ നിർദ്ദേശം മുന്നോട്ടുവച്ചത്.

ഉക്രൈനിലെ റഷ്യയുടെ സൈനിക നടപടി കൃത്യമായ പദ്ധതിയോട് കൂടിയാണെന്നും യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട് ചര്‍ച്ചകളോട് ഉക്രൈന്‍ ക്രിയാത്മകമായി ഇടപെടുമെന്നാണ് കരുതുന്നതെന്നും പുടിൻ പറഞ്ഞു.അതേസമയം തേസമയം യുക്രെയ്ൻ പ്ലൂട്ടോണിയം അധിഷ്ഠിത ‘ഡേർട്ടി ബോംബ്’ നിർമാണത്തിലാണെന്ന് റഷ്യൻ മാധ്യമങ്ങൾ പറയുന്നു. റഷ്യൻ നിയന്ത്രണത്തിലുള്ള മരിയുപോൾ, 65 കിലോമീറ്റർ അകലെയുള്ള വൊൽനോവാക എന്നിവിടങ്ങളിലെ വെടിനിർത്തലിന്റെ സമയപരിധി ഇന്ത്യൻ സമയം ശനിയാഴ്ച രാത്രി 7.30ന് അവസാനിച്ചു.

Related Articles

Latest Articles