Sunday, April 28, 2024
spot_img

ചെന്നൈ സൂപ്പറാ…! ചെന്നൈ സൂപ്പർ കിംഗ്സിന് മുന്നിൽ അടിയറവ് പറഞ്ഞ് ഗുജറാത്ത് ടൈറ്റന്‍സ്,ഐപിഎല്‍ പതിനാറാം സീസണിന്‍റെ ഒന്നാം ക്വാളിഫയർ പോരാട്ടത്തിൽ ധോണിപ്പട ഫൈനലിൽ

ചെന്നൈ:ചെന്നൈ സൂപ്പർ കിംഗ്സിന് മുന്നിൽ അടിയറവ് പറഞ്ഞ് ഗുജറാത്ത് ടൈറ്റന്‍സ്. 15 റണ്ണിനാണ് ടൈറ്റൻസിനെ തോൽപ്പിച്ച് ധോനിപ്പട ഫൈനലില്‍ പ്രവേശിച്ചത്. ചെന്നെെ ഉയർത്തിയ 173 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ടൈറ്റന്‍സ് 20 ഓവറില്‍ 157 റണ്‍സിന് എല്ലാവരും പുറത്തായി.
ബാറ്റിങ് തുടങ്ങി മൂന്നാം ഓവറിൽ സ്കോർ 22ൽ നിൽകെ ടൈറ്റൻസിന്റെ ആദ്യ വിക്കറ്റ് വീണു. 11 പന്തില്‍ 12റൺസുമായി വൃദ്ധിമാന്‍ സാഹ പുറത്തായി. പിന്നാലെ എട്ട് റൺസ് മാത്രം നേടി ഹാര്‍ദിക് പാണ്ഡ്യയും മടങ്ങി. അതോടെ ടൈറ്റന്‍സ് 5.5 ഓവറില്‍ 41-2 എന്ന നിലയിലായി. ശുഭ്മാന്‍ ഗില്ലിനൊപ്പം ചേർന്ന് റണ്ണുയർത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും 16 പന്തുകൾ നേരിട്ട് 17 റൺസുമായി ദാസുൻ ശനകയും കളം വിട്ടു. പിന്നാലെ എത്തിയ ഡേവിഡ് മില്ലറാകട്ടെ വെറും നാല് റൺസ് മാത്രമാണ് നേടിയത്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 172 റണ്‍സ് എടുത്തത്. അര്‍ദ്ധസെഞ്ച്വറി നേടിയ ഓപ്പണര്‍ ഋതുരാജ് ഗെയ്ക്വാദാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍. 44 പന്തുകള്‍ നേരിട്ട ഗെയ്ക്വാദ് ഏഴു ഫോറും ഒരു സിക്‌സും സഹിതം അടിച്ചുകൂട്ടിയത് 60 റണ്‍സ്. ഡിവോണ്‍ കോണ്‍വേ 34 പന്തില്‍ നാലു ഫോറുകളോടെ 40 റണ്‍സെടുത്ത് പുറത്തായി. അജിന്‍ക്യ രഹാനെ (10 പന്തില്‍ ഒരു സിക്‌സ് സഹിതം 17), അമ്പാട്ടി റായുഡു (ഒന്‍പതു പന്തില്‍ ഓരോ സിക്‌സും ഫോറും സഹിതം 17) എന്നിവരും മികച്ച പ്രകടനം തന്നെ കാഴ്ചവച്ചു. ജഡേജ 16 പന്തില്‍ രണ്ടു ഫോറുകള്‍ സഹിതം 22 റണ്‍സുമായി അവസാന പന്തില്‍ പുറത്തായി.

Related Articles

Latest Articles