Friday, May 10, 2024
spot_img

ചെന്നൈ – മംഗളൂരു എക്സ്പ്രസ് ട്രെയിനിൽ മെഡിക്കൽ വിദ്യാർത്ഥിക്ക് നേരെ ലൈംഗിക അതിക്രമം; ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ കയ്യോടെ പൊക്കി പോലീസ്

ചെന്നൈ – മംഗളൂരു എക്സ്പ്രസ് ട്രെയിനിൽ മെഡിക്കൽ വിദ്യാർത്ഥിക്ക് നേരെ ലൈംഗിക അതിക്രമം.ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പോലീസ് കയ്യോടെ പൊക്കി. കാഞ്ഞങ്ങാട് കോട്ടച്ചേരിയിൽ നിന്നാണ് തൃശൂർ സ്വദേശി സനീഷിനെ പൊലീസ് പിടികൂടിയത്.

ട്രെയിൻ നീലേശ്വരത്ത് എത്തിയപ്പോൾ പെൺകുട്ടി ബഹളം വെയ്ക്കുകയും പ്രതി ട്രെയിനിൽ നിന്ന് ഇറങ്ങിയോടുകയുമായിരുന്നു. വിദ്യാർത്ഥിനിയുടെ പരാതിയിൽ കാസർഗോഡ് റെയിൽവേ പൊലീസാണ് കേസെടുത്ത് അന്വേഷണം നടത്തി മണിക്കൂറുകൾക്കകം പ്രതിയെ കുടുക്കിയത്. ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുമെന്ന് പോലീസ് വ്യക്തമാക്കി.

Related Articles

Latest Articles