Saturday, October 3, 2026

വീണ്ടും ജീവനെടുത്ത് ഗെയിം , ഓൺലൈൻ പോക്കര്‍ ഗെയിം കളിച്ച്‌ 78 ലക്ഷം നഷ്ടപ്പെട്ട യുവാവ് ആത്മഹത്യ ചെയ്തു

രാജ്കോട് : ഓണ്‍ലൈനില്‍ പോക്കര്‍ ഗെയിം കളിച്ച്‌ 78 ലക്ഷം നഷ്ടപ്പെട്ട യുവാവ് ആത്മഹത്യ ചെയ്തു. ഗുജറാത്തിലെ രാജ്കോട്ടിലാണ് സംഭവം.

കുണാൽ മേഹ്ത്തയെന്ന 39കാരനാണ് വന്‍ സാമ്പത്തിക നഷ്ടം നേരിട്ടതിന് പിന്നാലെ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തത്. തൻ്റെ സ്മാര്‍ട്ഫോണ്‍ ഉപയോഗിച്ചാണ് കുനാൽ ഗെയിം കളിച്ചത്. പോകര്‍ബാസി എന്ന ഗെയിം കളിക്കാന്‍ സുഹൃത്തുക്കളോടും ബന്ധുക്കളോടും ഇദ്ദേഹം 78 ലക്ഷം രൂപ വാങ്ങിയിരുന്നു.

മേത്തയുടെ മരണശേഷം അനുജന് ഇ മെയിലില്‍ ലഭിച്ച കത്തിലാണ് പണത്തിൻ്റെ കാര്യം ഉണ്ടായിരുന്നത്. ഗുജറാത്ത് സൈബര്‍ സെല്‍ കേസ് അന്വേഷിക്കുന്നുണ്ട്.ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. വ്യാഴാഴ്ചയാണ് മൃതദേഹം കണ്ടെടുത്തത്.

Related Articles

Latest Articles