Friday, May 24, 2024
spot_img

ഗുരുദ്വാരയിലെത്തിയ ഭാരതത്തിന്റെ നയതന്ത്ര ഉദ്യോഗസ്ഥനെ ഖാലിസ്ഥാൻ അനുകൂലികൾ തടഞ്ഞ സംഭവത്തെ അപലപിച്ച് ​ഗ്ലാസ്കോയിലെ ഗുരുദ്വാര ! ഖാലിസ്ഥാനെ വിമർശിച്ച സിഖ് റസ്റ്ററന്‍റ് ഉടമയ്ക്ക് നേരെ ആക്രമണം; ഭാര്യക്കും മകൾക്കുമെതിരെ ബലാത്സംഗ ഭീഷണി!

ഗ്ലാസ്കോ :ഗുരുദ്വാരയിലെത്തിയ ഭാരതത്തിന്റെ നയതന്ത്ര ഉദ്യോഗസ്ഥനെ ഖാലിസ്ഥാൻ അനുകൂലികൾ തടഞ്ഞ സംഭവത്തെ അപലപിച്ച് ​ഗ്ലാസ്കോയിലെ ഗുരുദ്വാര. ഇന്ന് പുറത്തിറക്കിയ പ്രസ്താവനയിലാണ് സംഭവത്തെ അതി ശക്തമായ ഭാഷയിൽ അപലപിച്ച് ഗുരുദ്വാര രംഗത്തെത്തിയത്. മോശം പെരുമാറ്റമാണ് ഉണ്ടായതെന്നും ഗുരുദ്വാരയുടെ വാതിലുകൾ എല്ലാവർക്കുമായി തുറന്നിട്ടിട്ടുണ്ടെന്നും സിഖ് ആരാധനാലയത്തിന്റെ സമാധാനാന്തരീക്ഷം തകർത്ത നടപടിയാണുണ്ടായതെന്നും ഇന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇന്ത്യൻ ഹൈകമ്മീഷണർ വിക്രം ദോരൈസ്വാമി സ്കോട്ടിഷ് പാർലമെന്റിൽ അംഗത്തിന്റെ ക്ഷണപ്രകാരം ഗ്ലാസ്ഗോ ഗുരുദ്വാരയിൽ സന്ദർശനത്തിനെത്തിയത്. എന്നാൽ ഖലിസ്ഥാനി വിഘടനവാദികൾ ഗുരുദ്വാരക്ക് പുറത്ത് അദ്ദേഹത്തെ തടഞ്ഞു. സംഭവത്തിന്റെ വിഡിയോയും പുറത്ത് വന്നു. ഒടുവിൽ സന്ദർശനം നടത്തനാകാതെ അദ്ദേഹം തിരികെ മടങ്ങി. അദ്ദേഹം മടങ്ങിയതിന് ശേഷവും ചിലർ ഗുരുദ്വാരയിൽ പ്രശ്നങ്ങളുണ്ടാക്കി. ഭാരതം ഇക്കാര്യത്തിൽ യു.കെയെ പ്രതിഷേധമറിയിച്ചു. ഇതിന് പിന്നാലെ സംഭവത്തെ അപലപിച്ച് യു.കെ വിദേശകാര്യ സഹമന്ത്രി രംഗത്തെത്തിയിരുന്നു.

അതെ സമയം ഖാലിസ്ഥാൻ പ്രസ്ഥാനത്തെ വിമർശിച്ച് സമൂഹമാദ്ധ്യമത്തിൽ വീഡിയോ പങ്ക് വച്ചതിന് പിന്നാലെ യുകെയിലെ സിഖ് റസ്റ്ററന്‍റ് ഉടമയുടെ കാറുകൾ ഖാലിസ്ഥാൻ അനുകൂലികൾ നശിപ്പിച്ചു. ഹർമൻ സിങിന്‍റെ കാറാണ് നശിപ്പിച്ചത്. വീഡിയോയുടെ പേരിൽ കുടുംബം മേയ് മുതൽ ഭീഷണി നേരിടുകയാണെന്ന് സിങ് പറഞ്ഞു. വീടിന്‍റെ മുൻവശത്ത് പാർക്ക് ചെയ്‌തിരുന്ന രണ്ട് കാറുകളുടെയും മുൻവശത്ത് ചുവന്ന പെയിന്‍റ് ഒഴിക്കുകയും ചില്ല് പൊട്ടിക്കുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ എട്ട് മാസത്തിനിടെ നാല് തവണ തന്നെ ആക്രമിക്കാൻ ശ്രമിച്ചുവെന്നും ഇതിനോടകം ആയിരക്കണക്കിന് വധഭീഷണികൾ ലഭിച്ചുവെന്നും ഖാലിസ്ഥാൻ അനുകൂലികൾ ഭാര്യക്കും മകൾക്കും നേരെ ബലാത്സംഗ ഭീഷണി മുഴക്കിയെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇതിൽ പോലീസ് നടപടിയൊന്നും എടുക്കുന്നില്ലെന്നും സിങ് ആരോപിച്ചു. ഇക്കഴിഞ്ഞ മേയ് മാസത്തിലാണ് ഹർമൻ ഖലിസ്ഥാൻ പ്രസ്ഥാനത്തെ വിമർശിച്ച് സമൂഹ മാദ്ധ്യമത്തിൽ വീഡിയോ പോസ്റ്റ് ചെയ്തത്. രണ്ട് ദിവസത്തിനുള്ളിൽ രണ്ട് ദശലക്ഷം വ്യൂസാണ് വീഡിയോക്ക് ലഭിച്ചത്.

Related Articles

Latest Articles