Wednesday, October 21, 2026

തലസ്ഥാന നഗരത്തിൽ ആവേശവും അമ്പരപ്പും ഉയര്‍ത്തി ആലിപ്പഴ വർഷം; വീഡിയോ കാണാം

ദില്ലി: തലസ്ഥാന നഗരത്തിൽ കൗതുകമായി ആലിപ്പഴ വർഷം(Hailstorm In Delhi). കനത്ത മഴയോടൊപ്പം വലിയ രീതിയിലാണ് ആലിപ്പഴവും പൊഴിഞ്ഞത്. കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ ദിവസത്തെ ദില്ലിയിലെ കൂടിയ താപനില 27.39 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 12.35 ഡിഗ്രിയുമാണ് രേഖപ്പെടുത്തിയത്. ദില്ലിയിൽ ഇന്നും വിവിധ ഇടങ്ങളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അതേസമയം ഇന്ന് ഭാഗികമായി മേഘാവൃതമായ ആകാശത്തിനും നേരിയ ഇടിമിന്നലോടുകൂടിയുള്ള മഴയ്‌ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ടനുസരിച്ച്, അടുത്ത ഏതാനും മണിക്കൂറുകൾ കൂടി കാലാവസ്ഥ ഇതേപടി തുടരാനാണ് സാധ്യത.

ഭൂമിയിൽ നിന്നും ഉയർന്നു പൊങ്ങുന്ന ചൂടേറിയ നീരാവി പെട്ടെന്ന് തണുക്കുമ്പോൾ രൂപം കൊള്ളുന്ന ഐസ് രൂപമാണ് ആലിപ്പഴം. ചൂടേറിയ നീരാവി ഭൂമിയിൽ നിന്നും 1-2 കിലോമീറ്റർ ഉയരത്തിലെത്തുമ്പോൾ മുകളിൽ നിന്നും താഴേക്കൊഴുകിക്കൊണ്ടിരിക്കുന്ന തണുത്ത വായുവുമായി സമ്പർക്കത്തിലേർപ്പെടുകയും വളരെപ്പെട്ടെന്ന് തണുത്ത് ചെറിയ ഐസു കട്ടകളായി മാറുകയും ചെയ്യുന്നു. ഈ പ്രക്രിയ തുടരുമ്പോൾ ഐസു കട്ടകളുടെ വലിപ്പവും ഭാരവും കൂടുകയും അത് താഴോട്ടു പതിക്കുകയും ചെയ്യും. പല വലിപ്പത്തിലായി കാണപ്പെടുന്ന ആലിപ്പഴം പൊതുവെ ചെറിയ കഷണങ്ങളായാണു ഭൂമിയിൽ പതിക്കുന്നത്.

Related Articles

Latest Articles