Monday, April 29, 2024
spot_img

മുടി കൊഴിച്ചിൽ പ്രശ്നമാണോ ? ഇതാ ചില പൊടിക്കൈകൾ

മുടികൊഴിച്ചിൽ സ്ത്രീകളും പുരുഷൻ മാരും ഒരുപോലെ നേരിടുന്ന ഒരു പ്രശ്നമാണ്. ഒലിവ് ഓയിലില്‍ മോണോ സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് മുടിയെ കൂടുതല്‍ ബലമുള്ളതാക്കുന്നു. കൂടാതെ മുടികൊഴിച്ചില്‍ അകറ്റാനും ഇത് സഹായിക്കുന്നു.

ഒലിവ് ഓയിലില്‍ ധാരാളം ആരോ​ഗ്യ​ഗുണങ്ങള്‍ അടങ്ങിയിരിക്കുന്നു. അതിനാൽ തന്നെ ചര്‍മ്മത്തിന്റെയും തലമുടിയുടെയും പരിചരണത്തിനും ഒലിവ് ഓയില്‍ ഏറെ ഗുണകരമാണ്.

മുടി കൊഴിച്ചില്‍, താരന്‍ എന്നീ പ്രശ്നങ്ങളെ അകറ്റി മുടിയുടെ വളര്‍ച്ച പരിപോഷിപ്പിക്കാന്‍ ഒലിവ് ഓയിലിന് കഴിയും.

ഒലിവ് ഓയില്‍ തലയോട്ടിയിലും തലമുടിയിലും നന്നായി തിരുമ്മി പിടിപ്പിക്കുക. ഒലിവ് ഓയില്‍ കൊണ്ട് മസാജ് ചെയ്യുമ്ബോള്‍ ഹെയര്‍ ഫോളിക്കിളുകളിലേക്കുള്ള രക്തപ്രവാഹം മെച്ചപ്പെടുകയും തലമുടി കട്ടിയോടെ വളരുകയും ചെയ്യുന്നു.

ഇത് മുടി വളര്‍ച്ച ഇരട്ടിയാക്കും. ഒലിവ് ഓയില്‍, ബദാം ഓയില്‍, കര്‍പ്പൂരം, ആവണക്കെണ്ണ എന്നിവയുമായി ചേര്‍ത്ത് പുരട്ടുന്നത് മുടിവളര്‍ച്ച കൂട്ടുകയും മുടിയ്ക്ക് തിളക്കമുള്ള കറുപ്പ് നിറം നല്‍കുകയും ചെയ്യുന്നു.

Related Articles

Latest Articles