Sunday, April 28, 2024
spot_img

വിമാനത്തിനുള്ളിൽ അതിർവരമ്പുകൾ വീണ്ടും ലംഘിക്കപ്പെടുന്നു!! ഇത്തവണ മദ്യലഹരിയില്‍ പ്രശ്നമുണ്ടാക്കിയത് അര്‍ധനഗ്നയായ ഇറ്റാലിയന്‍ മദ്ധ്യവയസ്ക; ജീവനക്കാരുടെ ദേഹത്ത് കാർക്കിച്ചു തുപ്പി

മുംബൈ : വിമാനത്തിനുള്ളിൽ വിമാന ജീവനക്കാർക്കു നേരെയുള്ള മോശം സംഭവങ്ങൾ വീണ്ടും റിപ്പോർട്ട് ചെയ്യപ്പെടുന്നു. അബുദാബി-മുംബൈ വിമാനത്തിൽ മദ്യപിച്ച് പ്രശ്നങ്ങളുണ്ടാക്കുകയും ജീവനക്കാരെ മർദിക്കുകയും കാർക്കിച്ചു തുപ്പുകയും ചെയ്ത ഇറ്റലി സ്വദേശിനിയായ മദ്ധ്യവയസ്കയെ പോലീസ് അറസ്റ്റ് ചെയ്തു . പൗള പെരുഷിയോ (45) ആണ് അറസ്റ്റിലായത്. തിങ്കളാഴ്ച അബുദാബി-മുംബൈ വിസ്താര എയർലൈൻസ് വിമാനത്തിലായിരുന്നു സംഭവം.

ഇക്കോണമി ക്ലാസ് ടിക്കറ്റെടുത്ത പൗള മദ്യപിച്ചശേഷം തന്നെ ബിസിനസ് ക്ലാസിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രശ്‌നമുണ്ടാക്കുകയായിരുന്നു. എന്നാൽ ആവശ്യം നടക്കാതെ വന്നതോടെ രോഷാകുലയായ ഇവർ , ക്രൂ അംഗങ്ങളെ മർദിക്കുകയും ഒരാളുടെ ദേഹത്തു തുപ്പുകയും ചെയ്തു. ഇതിനു പിന്നാലെ പൗള വസ്ത്രങ്ങൾ ഊരിയെറിയുകയും അർധനഗ്‌നയായി നടക്കുകയും ചെയ്തു.

നിയന്ത്രിക്കാൻ പറ്റാതായതോടെ ക്യാപ്റ്റന്റെ നിർദേശാനുസരണം ക്രൂ അംഗങ്ങൾ ബലമായി ഇവരെ സീറ്റിൽ കെട്ടിയിടുകയായിരുന്നു. മുംബൈയിൽ ലാൻഡ് ചെയ്തതിനു ശേഷം കാബിൻ ക്രൂവിന്റെ പരാതിയിൽ സഹർ പൊലീസ് പൗളയെ അറസ്റ്റ് ചെയ്തു. ഇവരെ കോടതി ജാമ്യം നല്‍കി വിട്ടയച്ചു.

Related Articles

Latest Articles